Section

malabari-logo-mobile

മുല്ലപ്പള്ളിയെ തള്ളി മുസ്ലീംലീഗ്: പരാമര്‍ശം ഒഴിവാക്കാമായിരുന്നു : കെപിഎ മജീദ്

HIGHLIGHTS : തിരുവനന്തപുരം ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പാര്‍മര്‍ശത്തെ തള്ളി മുസ്ലീംലീഗ്. കോ...

തിരുവനന്തപുരം ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പാര്‍മര്‍ശത്തെ തള്ളി മുസ്ലീംലീഗ്. കോണ്‍ഗ്രസ്സിന്റെ ഉന്നതനായ നേതാവ് വ്യക്തിപരമായ പരാമര്‍ശം നടത്തുന്നത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുസ്ലീംലീഗ് സംസ്ഥന ജനറല്‍ സക്രട്ടറി കെപിഎ മജീദ്. അദ്ദേഹം പാര്‍ട്ടിയുടെ ഉന്നതനായ നേതാവും പാര്‍ലിമെന്റില്‍ അകത്തും പൊതുപ്രവര്‍ത്തനരംഗത്തം ധാരാളം പ്രവര്‍ത്തന സമ്പത്തുള്ളയാളുമാണ്. കെപിസിസിയുടെ പ്രസിഡന്റ് ആണ് അത്തരമമൊരു പദപ്രയോഗം ഒഴിവാക്കാമയിരുന്നുവെന്നുമാണ് തങ്ങളുടെ നിലപാടെന്ന കെപിഎ മജീദ് വ്യക്തമാക്കി.
എന്നാല്‍ ഈ വിഷയത്തിന്റെ പേരില്‍ പ്രതിപക്ഷത്തെ ഒന്നടങ്കം വിമര്‍ശക്കുകയും ആക്ഷേപിക്കുയും ചെയ്യുന്ന മുഖ്യമന്ത്രി യുടെ നിലപാട് ശരിയെല്ലെന്നും മജീദ് പറഞ്ഞു.

ശൈലജടീച്ചര്‍ക്കെതിരെ അധിക്ഷേപം നടത്തിയ മുല്ലപ്പള്ളിയെ പിന്തുണക്കാന്‍ ആദ്യം കോണ്‍ഗ്രസ് നേതൃത്വം മടികാണിച്ചെങ്ങിലും പിന്നീട് ഉമ്മന്‍ചാണ്ടി തന്നെ നേരിട്ട് രംഗത്തെത്തി. മുല്ലപ്പള്ളിയ വളഞ്ഞിട്ടാക്രമിച്ച് കോണ്‍ഗ്രസ്സിനെ ദുര്‍ബലമാക്കാമെന്ന് കരുതേണ്ടാ എന്നായിരുന്ന അദ്ദേത്തിന്റെ പ്രസ്താവന.

sameeksha-malabarinews

മുഖ്യമന്ത്രിക്ക് മറുപടിയായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വാര്‍ത്താസമ്മേളനം നടത്തും.

മുല്ലപ്പള്ളി വെള്ളിയാഴ്ച രമേശ് ചെന്നിത്തല നടത്തി ഉപവാസ സമരം ഉദ്ഘാടനം ചെയ്ത സംസാരിക്കുമ്പോളാണ് ആദ്യം ശൈലജടീച്ചര്‍ക്കെതിരെ കോവിഡ് രാണി നിപ്പാരാജകുമാരി തുടങ്ങിയ അധിക്ഷേപങ്ങള്‍ ഉയര്‍ത്തിയത്. ഈ പരാമര്‍ശം വിവാദമായതോടെ ഇതി വിശദീകരിക്കാന്‍ ഇന്നലെ മാധ്യങ്ങളകണ്ടപ്പോള്‍ മുല്ലപ്പള്ളി കൂടുതല്‍ വ്യക്തപരമായ അധിക്ഷേപങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. ലണ്ടന്‍ ഗാര്‍ഡിയന്‍ പത്രത്തില്‍ ശൈലജടീച്ചറെ റോക്കിങ്ങ് സ്റ്റാര്‍ എന്ന് വിളിച്ചെന്നും ഇതിനര്‍ത്ഥം റോക്ക് ഡാന്‍സര്‍ എന്നാണന്നുമാണന്നായിരുന്നു മുല്ലപ്പള്ളിയുടെ ആക്ഷേപം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!