Section

malabari-logo-mobile

മലപ്പുറം കലക്ടറേറ്റിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളായി

HIGHLIGHTS : മലപ്പുറം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ കലക്ടറേറ്റിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങളായി. കോവിഡ് 19 പ്രതിരോധ പ്...

മലപ്പുറം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ കലക്ടറേറ്റിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങളായി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ഉത്തരവുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരാത്ത വിധം പരിമിതമായ ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്. നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 22 തിങ്കളാഴ്ച മുതല്‍ കലക്റ്ററേറ്റിലെ ഓരോ സെക്ഷനുകളിലും ജോലികള്‍ തടസ്സപ്പെടാത്ത രീതിയില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകും. ജീവനക്കാര്‍ ഓഫീസില്‍ പ്രവേശിക്കുമ്പോള്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധനക്ക് വിധേയരാവും. ഓഫീസുകളില്‍ ഹാജരാകാത്ത ദിവസങ്ങളില്‍ ജീവനക്കാര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യും.

ജീവനക്കാര്‍ക്കും ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്കും തെര്‍മല്‍ സ്‌കാനിങ് നടത്തുന്നതിനും പൊതുജനങ്ങള്‍ക്ക് അവരുടെ ഫയലിന്റെയും മറ്റ് അപേക്ഷകളും സംബന്ധിച്ച വിവരങ്ങള്‍ സെക്ഷനകത്ത് പ്രവേശനം നല്‍കാതെ ലഭ്യമാക്കുന്നതിനും ഓരോ സെക്ഷനുകളിലും പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാകേണ്ട സെക്ഷനിലെ ലാന്‍ഡ് നമ്പര്‍ നല്‍കും. ഫോണ്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് അതത് സെക്ഷനുകളില്‍ നിന്ന് ജീവനക്കാരന്‍ വിവരങ്ങള്‍ ശേഖരിച്ച് നല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട സെക്ഷനുകളില്‍ നേരിട്ടെത്തുന്നതിനുള്ള അനുമതിയും നല്‍കും. വ്യക്തിയെ ഓഫീസിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുന്‍പായി അയാളെ സാനിറ്റൈസേഷനും തെര്‍മല്‍ സ്‌കാനിങിനും വിധേയമാക്കും. കൂടാതെ അവരുടെ പേരും, ഫോണ്‍ നമ്പറും ബന്ധപ്പെട്ട രജിസ്റ്ററില്‍ ചേര്‍ക്കും. പൊതുജനങ്ങള്‍ക്ക് ഓഫീസുകളില്‍ ഏന്തെങ്കിലും പരാതികളോ ഹരജികളോ നല്‍കണമെങ്കില്‍ അഡീഷനല്‍ ജി്ല്ലാ മജിസ്ട്രേറ്റിന്റെ ചേംബറിന് മുന്‍വശത്ത് സ്ഥാപിച്ചിട്ടുള്ള ബോക്സില്‍ ഫോണ്‍ നമ്പര്‍ സഹിതം നിക്ഷേപിക്കാം. ഇ-മെയില്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍ വിലാസം ജീവനക്കാരന്‍ കൈമാറും.

sameeksha-malabarinews

ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്ത് പോകുന്നതിനും രണ്ട് ബില്‍ഡിങുകളിലും പ്രത്യേകമായി അനുവദിച്ചിട്ടുള്ള കവാടങ്ങള്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഓരോ സെക്ഷനിലെയും ജൂനിയര്‍ സൂപ്രണ്ടുമാരെയും നിയോഗിച്ചിട്ടുണ്ട്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!