Section

malabari-logo-mobile

ഓണ്‍ലൈന്‍ തട്ടിപ്പ്; വാച്ച് ഓഡര്‍ ചെയ്തയാള്‍ക്ക് കിട്ടിയത് വെള്ളം നിറച്ച ഗര്‍ഭനിരോധന ഉറ

HIGHLIGHTS : Online fraud; The person who ordered the watch received a water-filled condoms

കരുമാല്ലൂര്‍: എറണാകുളം ജില്ലയിലെ കരുമാല്ലൂരില്‍ ഓണ്‍ലൈനിലൂടെ വാച്ച് ആവശ്യപ്പെട്ട ആളെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമം. വാച്ചിനു പകരമായി ലഭിച്ചത് വെള്ളംനിറച്ച ഗര്‍ഭനിരോധന ഉറ. കരുമാല്ലൂര്‍ തട്ടാംപടി സ്വദേശി അനില്‍കുമാറിനെയാണ് ഇത്തരത്തില്‍ കബളിപ്പിക്കാന്‍ ശ്രമം നടന്നത്.

അനില്‍കുമാര്‍ രണ്ടുദിവസം മുമ്പ് ഓണ്‍ലൈനായി 2200 രൂപയുടെ വാച്ച് ഓര്‍ഡര്‍ ചെയ്തിരുന്നു. ശനിയാഴ്ച ഉച്ചയോടെ ആ കൊറിയറുമായി രണ്ട് യുവാക്കള്‍ ബൈക്കില്‍ അനില്‍കുമാറിന്റ വീട്ടിലെത്തി. അനില്‍കുമാറില്‍നിന്ന് പണം വാങ്ങിയ ശേഷമാണ് അവര്‍ കൊറിയര്‍ കൈമാറിയത്.

sameeksha-malabarinews

പക്ഷേ, തൂക്കംകൂടുതലായി തോന്നിയതുകൊണ്ട് അനില്‍കുമാര്‍ അപ്പോള്‍തന്നെ കൊറിയര്‍ തുറന്നുനോക്കി. അപ്പോഴാണ് വാച്ചിനു പകരം ഗര്‍ഭനിരോധന ഉറയില്‍ വെള്ളംനിറച്ച നിലയിലുള്ള പൊതി ലഭിച്ചത്. കൊറിയറുമായി എത്തിയവരെ തടഞ്ഞുവയ്ക്കുകയും ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയുംചെയ്തു. ഓണ്‍ലൈന്‍ കമ്പനി കബളിപ്പിച്ചതാണോ അതോ കൊറിയര്‍ ഏജന്‍സി തിരിമറി നടത്തിയതാണോ എന്നറിയാന്‍ അന്വേഷണം നടത്തുകയാണ് പോലീസ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!