Section

malabari-logo-mobile

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല്; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര നീക്കം

HIGHLIGHTS : One Country One Election Bill; In a special session of Parliament Central move to bring

കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് കൊണ്ടുവരാന്‍ നീക്കമെന്ന് സൂചന. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ബില്ല് പ്രത്യേക സമ്മേളനത്തില്‍ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രം പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്.

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്. സമ്മേളനം ഫലപ്രദമായ ചര്‍ച്ചകള്‍ക്കായാണെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി അറിയിച്ചു.

sameeksha-malabarinews

ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. ഇതിനിടയിലാണ് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നത്. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപി ഈ ഡിസംബറില്‍ തന്നെ നടത്താന്‍ സാധ്യതയുണ്ടെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം സംബന്ധിച്ച പുതിയ ബില്‍ പരാമര്‍ശിച്ചായിരുന്നു മമതയുടെ പ്രതികരണം.

പ്രതിപക്ഷവുമായി ആലോചിക്കാതെയാണ് സമ്മേളനം തീരുമാനിച്ചത്. ഡിസംബറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രം നീക്കം നടത്തുന്നുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി അടക്കമുള്ളവര്‍ നേരത്തെ ആരോപിച്ചിരുന്നത്. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ സെപ്റ്റംബറിലെങ്കിലും ലോക്‌സഭ പിരിച്ചുവിടേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണോ പ്രത്യേക പാര്‍ലമെന്റ് വിളിച്ചതെന്ന അഭ്യൂഹങ്ങളുമുണ്ട്.

ഇനി വരാനിരിക്കുന്ന നിയമസഭകളിലേക്കുള്ള തെരഞ്ഞടുപ്പുകള്‍ നടന്ന ശേഷമെ പാര്‍ലമെന്റ് സമ്മേളനം വിളിക്കാന്‍ കഴിയു എന്നുള്ളതാണ് കാരണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!