HIGHLIGHTS : State senior football starts tomorrow
മലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ശനിയാഴ്ച മുതല്‍ ഒമ്പതുവരെ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍. ശനിയാഴ്ച രാവിലെ ഏഴിന് ആദ്യമത്സരത്തില്‍ കണ്ണൂര്‍ ആലപ്പുഴയെ നേരിടും. വൈകിട്ട് നാലിന് മന്ത്രി വി അബ്ദുറഹ്‌മാന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് എറണാകുളം ഇടുക്കിയുമായി ഏറ്റുമുട്ടും. ദേശീയ ഗെയിംസ് സന്തോഷ് ട്രോഫി മത്സരങ്ങ ള്‍ക്കുള്ള കേരള ടീമിനെ ഈ ടൂര്‍ണമെന്റില്‍നിന്നാണ് തെര ഞെഞ്ഞെടുക്കുകയെന്ന് ജില്ലാ ഫു ട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസ മ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ ജേതാക്കളായ കാസര്‍കോടും റണ്ണേഴ്‌സ് അപ്പായ മലപ്പുറവും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. കണ്ണൂര്‍ ആലപ്പുഴ മത്സര തത്തിലെ വിജയികളുമായാ ണ് കാസര്‍കോടിന് ക്വാര്‍ ടൂര്‍. വയനാട്-കോട്ടയം മത്സരത്തിലെ വിജയികളു മായി ആറിനാണ് മലപ്പുറ ത്തിന്റെ മത്സരം ഏഴ്, എട്ട് തീയതികളില്‍ ഫൈനലും ഒമ്പതിന് ഫൈനലും ലൂസേഴ്‌സ് ഫൈനലും നടക്കും.


സെമി ഫൈനല്‍ ദിവസമൊഴികെ ബാക്കി ദിവസങ്ങളിലെല്ലാം രാവിലെ ഏഴിനും വൈകിട്ട് നാലിനും മത്സരമുണ്ടാകും. ചാമ്പ്യന്‍ഷിപ്പിന്റെ സീസണ്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി. ജില്ലാ ഫുട്‌ബോള്‍ അസോ സിയേഷന്‍ പ്രസിഡന്റ് മധുര ജലീല്‍, സെക്രട്ടറി ഡോ. പി എം സുധീര്‍കുമാര്‍, കെ.എ ഫ്എ വൈസ് പ്രസിഡന്റ് എം മുഹമ്മദ് സലിം, പ്രൊഫ. പി അഷറഫ്, നയീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു