Section

malabari-logo-mobile

തൃശൂരില്‍ പുലികളി ഇന്ന്

HIGHLIGHTS : pulikali in Thrissur today as part of Onam celebrations

തൃശൂര്‍: ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂരില്‍ പുലികളി ഇന്ന്. നാലോണനാളില്‍ നടക്കുന്ന പുലികളിയില്‍ അഞ്ച് ദേശങ്ങളിലെ 250 പുലികളും നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോടെ നഗരത്തിലിറങ്ങും.

രാവിലെ മുതല്‍ മെയ്യെഴുത്ത് ആരംഭിച്ചിട്ടുണ്ട്. ആദ്യം പുറപ്പെടുന്നതും സ്വരാജ് റൗണ്ടിലെത്തുന്നതും വിയ്യൂര്‍ ദേശത്തിന്റെ പുലികളാണ്. തുടര്‍ന്ന് സീതാറാം മില്‍ നടുവിലാലിന് മുന്നിലെത്തി കളി തുടങ്ങും. തുടര്‍ന്ന് കാനാട്ടുകരയും അയ്യന്തോളും എം ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കും. ആറ് മണിയോടെ എല്ലാ സംഘങ്ങളും സ്വരാജ് റൗണ്ടില്‍ അണിനിരക്കും. പ്ലോട്ടുകളും ഇതോടൊപ്പമുണ്ടായിരിക്കും. ഒരു പുലിക്കളി സംഘത്തില്‍ 35 മുതല്‍ 51 വരെ പുലികളും ഒന്ന് വീതം നിശ്ചല ദൃശ്യവും ഹരിത വണ്ടിയും പുലി വണ്ടിയുമാണ് ഉണ്ടായിരിക്കുക. ഇത്തവണയും പെണ്‍പുലികള്‍ ഇറങ്ങുന്നുണ്ട്.

sameeksha-malabarinews

സംസ്ഥാന ടൂറിസം വകുപ്പും ഡി ടി പി സിയും തൃശൂര്‍ കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും സംയുക്തമായാണ് പുലിക്കളി മഹോത്സവം നടത്തുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!