പേരാവൂര്‍: രണ്ട് യുവാക്കള്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് 18 കോല്‍ താഴ്ചയിലുള്ള കിണറ്റിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാനന്തവാടിയിലെ തവിഞ്ഞാല്‍ സ്വദേശി പുത്തന്‍ പുരക്കല്‍ രതീഷ്(31), വരിക്കാംതോപ്പില്‍ ഷിബിന്‍ (32) എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.
ബൈക്ക് കിണര്‍ വക്കില്‍ ഇടിച്ചയുടന്‍ ഓടിച്ചിരുന്ന രതീഷ് കിണറ്റിലേക്കും കൂടെ ഉണ്ടായിരുന്ന ഷിബിന്‍ പുറത്തേക്കും തെറിച്ചുവീണു. വ്യാഴം പകല്‍ പത്തിനാണ് അപകടം. മലയോര ഹൈവേയിലൂടെ മാനന്തവാടിയില്‍നിന്നും തളിപ്പറമ്പിലേക്ക് പോകവേ മണത്തണ രാജ്യഹാളിനടുത്തുള്ള വളവ് തിരിയുന്നതിനിടെയാണ് നിയന്ത്രണം വിട്ട് എ ടി സുബ്രഹ്‌മണ്യന്റെ വീട്ടു കിണറ്റിലേക്ക് മറിഞ്ഞത്.
കിണറ്റില്‍ മൂന്നരകോല്‍ വെള്ളവുമുണ്ടായിരുന്നു. മോട്ടോറിനായി സ്ഥാപിച്ച കയറില്‍ പിടിച്ചുനിന്ന ഷിബിനെ പേരാവൂര്‍ അഗ്‌നിരക്ഷാ നിലയത്തിലെ ഓഫീസര്‍ ടി ശശിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി റസ്‌ക്യൂ നെറ്റുപയോഗിച്ചാണ് പുറത്തെത്തിച്ചത്. പാതാള കരണ്ടിയുപയോഗിച്ച് ബൈക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരുടെയും നാട്ടുകാരുടെയും സഹായത്തോടെ ബൈക്ക് കരയ്ക്കെത്തിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




