HIGHLIGHTS : Onam market: Legal metrology department found 66 violations and fined Rs 2.87 lakh
ഓണവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് മലപ്പുറം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 66 നിയമലംഘനങ്ങള്‍ കണ്ടെത്തി. 2.87 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു. ഓഗസ്റ്റ് 17 മുതലാണ് ലീഗല്‍ മെട്രോളജി വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചത്. പാക്കുകളില്‍ എം.ആര്‍.പി, പാക്കിങ് തിയ്യതി, നിര്‍മാതാവിന്റെ മേല്‍വിലാസം, കണ്‍സ്യൂമര്‍ കെയര്‍ ടെലിഫോണ്‍ നമ്പര്‍ മുതലായവ രേഖപ്പെടുത്താത്തവ വില്‍പ്പന നടത്തിയതിനും, അധിക വില ഈടാക്കിയതിനും, അളവില്‍ കുറവായി ഉല്‍പ്പന്നം വില്‍പ്പന നടത്തിയതിനും, അളവു തൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്ര പതിപ്പിക്കാതെ വ്യാപാരത്തിനായി ഉപയോഗിച്ചതിനുമാണ് നടപടിയെടുത്തത്.
1207 വ്യാപാര സ്ഥാപനങ്ങളിലാണ് നിലവില്‍ പരിശോധന നടത്തിയത്. പിഴയൊടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. 17 പെട്രോള്‍ പമ്പുകള്‍ പരിശോധിക്കുകയും 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.


തിരൂരങ്ങാടി ഇന്‍സ്‌പെക്ടര്‍ വ്യാപാരസ്ഥാപനത്തില്‍ നടത്തിയ പരിശോധന തടസ്സപ്പെടുത്തുകയും പരിശോധന സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത വ്യക്തിക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അളവു തൂക്ക സംബന്ധമായ ക്രമക്കേടുകള്‍ മഞ്ചേരി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസില്‍ ഓഗസ്റ്റ് 28വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാവുന്നതാണ്. ഫോണ്‍ നമ്പര്‍ : 04832766157.
താലൂക്ക്തല ഓഫീസുകളിലും പരാതികള്‍ അറിയിക്കാവുന്നതാണ്.
*ഇന്‍സ്‌പെക്ടര്‍, തിരൂര്‍ (സര്‍ക്കിള്‍ ഒന്ന് ) : 8281698096
*ഇന്‍സ്‌പെക്ടര്‍, തിരൂര്‍( സര്‍ക്കിള്‍ രണ്ട്) : 8281698097
*ഇന്‍സ്‌പെക്ടര്‍, പൊന്നാനി : 8281698099 *ഇന്‍സ്‌പെക്ടര്‍, നിലമ്പൂര്‍ : 8281698101
*ഇന്‍സ്‌പെക്ടര്‍, പെരിന്തല്‍മണ്ണ : 8281698102 ഇന്‍സ്‌പെക്ടര്‍, കൊണ്ടോട്ടി : 9400064089
*ഇന്‍സ്‌പെക്ടര്‍, തിരൂരങ്ങാടി : 8281698098
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു