HIGHLIGHTS : Have you heard of MULLANTHAND?
ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന അതിമനോഹരമായ പ്രദേശമാണ് മുള്ളന്‍തണ്ട്. ഇടുക്കിയിലെ തങ്കമണി പഞ്ചായത്തിന്റെ ഭാഗമായ മുള്ളന്‍തണ്ട് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.1800 മീറ്റര്‍ ഉയരത്തിലാണ് ഈ മലനിര സ്ഥിതി ചെയ്യുന്നത്. ഇടുക്കി അണക്കെട്ടില്‍ നിന്ന് ബന്ധിപ്പിച്ചിരിക്കുന്ന മുള്ളന്‍ തണ്ട് ഡാം റോഡ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
മുള്ളന്‍ തണ്ട് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലവും വേനല്‍ക്കാലവും ആണ്. ഉയരത്തിലുള്ള പുല്‍മേടുകളും,തണുത്ത കാറ്റും, അതിമനോഹരമായ കാഴ്ചകളും സമ്മാനിക്കുന്നുവെന്നത് മുള്ളന്‍തണ്ടിന്റെ സവിശേഷതയാണ്.

ഇടുക്കി ഡാമിലേക്കുള്ള മുള്ളന്‍തണ്ട് ഡാം റോഡിലൂടെയുള്ള ഓഫ്‌റോഡ് യാത്ര വളരെ മനോഹരമാണ്. ഇരുചക്രവാഹനങ്ങളിലോ അല്ലെങ്കില്‍ ജീപ്പിലോ മാത്രമേ ഈ റോഡില്‍ യാത്ര ചെയ്യാനാകൂ. തൊടുപുഴയാണ് മുള്ളന്‍തണ്ടിന്റെ ഏറ്റവും അടുത്തുള്ള സിറ്റി. ബസ്സിലോ താങ്കളുടെ സ്വന്തം വണ്ടിയിലോ ഇവിടെയെത്താന്‍ സാധിക്കുന്നതാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു