Section

malabari-logo-mobile

ശാസ്ത്രാവബോധവും മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്നതാകണം വിദ്യാഭ്യാസം: മുഖ്യമന്ത്രി, ഹയര്‍സെക്കന്‍ഡറി അഡീഷണല്‍ പാഠപുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ചു

HIGHLIGHTS : വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിദ്യാഭ്യാസമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതെന്നും ഇത് മാനവികത ഉയര്‍ത്തിപ്പിടിക്കുന്നതാകണമെന്നും മുഖ്യമന്ത്രി പിണറ...

വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിദ്യാഭ്യാസമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതെന്നും ഇത് മാനവികത ഉയര്‍ത്തിപ്പിടിക്കുന്നതാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്‍ സി ഇ ആര്‍ ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ ഹയര്‍സെക്കന്‍ഡറി അഡീഷണല്‍ പാഠപുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്മാര്‍ട്ട് ക്ലാസ് റൂമുകളും ലൈബ്രറികളും ലാബുകളുമുള്ള കേരളത്തിലെ സ്‌കൂളുകള്‍ രാജ്യത്തിന് മാതൃകയാണ്. 2023 – 24 അധ്യയന വര്‍ഷത്തില്‍ എന്‍ സി ഇ ആര്‍ ടി ചില പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങള്‍ നീക്കം ചെയ്യുന്ന സാഹചര്യമുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം എസ് ഇ ആര്‍ ടി വിദഗ്ദ്ധ സമിതി ഇത് പരിശോധിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ ക്ലാസിനുള്ള ഹിസ്റ്ററി, പൊളിറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യോളജി വിഷയങ്ങളില്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പാഠപുസ്തകങ്ങള്‍ അച്ചടിച്ചു. ഗാന്ധി വധം, മുഗള്‍ ചരിത്രം, പഞ്ചവല്‍സര പദ്ധതികള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. സങ്കുചിത മതരാഷ്ട്രബോധത്തിനപ്പുറം മത നിരപേക്ഷമായി ചിന്തിക്കാന്‍ കഴിയുന്ന സമൂഹമാണ് രൂപപ്പെടേണ്ടത്. വിദ്യാലയങ്ങളെ സാമൂഹിക പുരോഗതിക്കായി ഉപയോഗിക്കണമെങ്കില്‍ ചരിത്രത്തെയും സമൂഹത്തെയും ശാസ്ത്രത്തെയും വ്യക്തമായി മനസ്സിലാക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രകാശനത്തിനുശേഷം മുഖ്യമന്ത്രി പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി.

ഭരണഘടനാനുസൃതമായി വിശാല ജനാധിപത്യമൂല്യങ്ങളിലധിഷ്ഠിതമായാണ് അഡീഷണല്‍ പാഠ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതമാശംസിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്, കൗണ്‍സിലര്‍ രാഖി രവികുമാര്‍, എസ് ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍ കെ, സമഗ്ര ശിക്ഷ കേരളം പ്രോജക്ട് ഡയറക്ടര്‍ ഡോ. സുപ്രിയ എ ആര്‍, കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ അന്‍വര്‍ സാദത്ത്, എസ് ഐ ഇ ടി ഡയറക്ടര്‍ ബി അബുരാജ്, സീമാറ്റ് ഡയറക്ടര്‍ ഡോ. വി ടി സുനില്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. എ ജി ഒലീന, പി ടി എ പ്രസിഡന്റ് റഷീദ് ആനപ്പുറം, പ്രിന്‍സിപ്പല്‍ ഗ്രീഷ്മ വി, രാജേഷ് ബാബു, ഗീത ജി എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!