Section

malabari-logo-mobile

ഇന്ത്യയോടും മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണം; മാലദ്വീപ് പ്രസിഡന്റിനോട് പ്രതിപക്ഷ പാര്‍ട്ടി

HIGHLIGHTS : Official apology to India and Modi; Opposition Party to Maldives President

മാലെ: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്നു പ്രതിപക്ഷത്തെ ജംഹൂരി പാര്‍ട്ടി നേതാവ് ഗാസിം ഇബ്രാഹിം. ഇന്ത്യയോടു പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന ചൈനാപ്രേമിയായ മുയിസുവിനെതിരെ രാജ്യത്തുയരുന്ന പ്രതിഷേധത്തിന്റെ ഭാഗമാണു ഗാസിം ഇബ്രാഹിമിന്‍് വാക്കുകള്‍. മോദിയോടു മാപ്പ് പറഞ്ഞ് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിലെ വിള്ളല്‍ ഇല്ലാതാക്കണമെന്നും ഗാസിം ഇബ്രാഹിം അഭിപ്രായപ്പെട്ടു. മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതിനു പിന്നാലെ മുയിസു മന്ത്രിസഭയിലെ മൂന്നു പേര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതു വിവാദമായിരുന്നു. ഗവേഷണത്തിനെന്ന പേരില്‍ പുറപ്പെട്ട ചൈനീസ് ചാരക്കപ്പലിന് മാലദ്വീപ് തീരത്ത് നങ്കുരമിടാന്‍ മുയിസു അനുമതി നല്‍കിയതും ഇന്ത്യയെ പ്രകോപിപ്പിക്കാനാണെന്നാണു നിഗമനം.

‘ഒരു രാജ്യത്തേക്കുറിച്ചും, പ്രത്യേകിച്ച് അയല്‍രാജ്യത്തെ കുറിച്ച്, പരസ്പര ബന്ധത്തെ ബാധിക്കുന്ന തരത്തില്‍ നമ്മള്‍ സംസാരിക്കാന്‍ പാടില്ല. നമ്മുടെ രാജ്യത്തോട് നമുക്കൊരു ബാധ്യതയുണ്ട്, അത് പരിഗണിക്കപ്പെടണം. മുന്‍ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇക്കാര്യം പരിഗണിച്ചിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ‘ഇന്ത്യ ഔട്ട്’ ക്യാമ്പെയിന്‍ നിരോധിച്ച്
ഉത്തരവിറക്കിയതും. ഈ ഉത്തരവ് പിന്‍വലിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ രാജ്യത്തിനാണ് നഷ്ടം. അതുണ്ടാകാന്‍ പാടില്ല. അതിനാല്‍ അങ്ങനെ ചെയ്യരുതെന്ന് ഞാന്‍ മുയിസുവിനോട് ആവശ്യപ്പെടുകയാണ്. ഒപ്പം പ്രസിഡന്റ് മുയിസു ചൈന സന്ദര്‍ശനത്തിന് ശേഷം നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഔദ്യോഗികമായി മാപ്പ് പറയണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു’, ഖാസിം ഇബ്രാഹിം പറഞ്ഞു.

sameeksha-malabarinews

കഴിഞ്ഞ വര്‍ഷമാണ് അന്നത്തെ പ്രസിഡന്റ് ഇബ്രാഹിം സോലിഹ് ‘ഇന്ത്യ ഔട്ട്’ ക്യാമ്പെയിന്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ദേശസുരക്ഷയ്ക്ക് ഭീഷണി എന്നുപറഞ്ഞാണ് അദ്ദേഹം ക്യാമ്പെയിന്‍ നിരോധിച്ചത്. ഇതുവഴി ക്യാമ്പെയിനിന്റെ്‌റെ ഭാഗമായ ബാനറുകള്‍ ഉള്‍പ്പെടെ നശിപ്പിക്കുകയും പ്രചാരണം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നിയമനടപടിയെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ, പ്രസിഡന്റ് മുയിസുവിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണ് എം.ഡി.പി. തിങ്കളാഴ്ച നടന്ന എം.ഡി.പി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 80-അംഗ പാര്‍ലമെന്റില്‍ എം.ഡി.പിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനാണ് ഭൂരിപക്ഷം. ഞായറാഴ്ച പാര്‍ലമെന്റില്‍നടന്ന നാടകീയരംഗങ്ങള്‍ക്കും കൈയാങ്കളിക്കും പിന്നാലെയാണ് ഇംപീച്ച്‌മെന്റ്‌റ് നീക്കം. ഇന്ത്യയോടു സൗഹൃദമുള്ള എം.ഡി.പി. നേതാവ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ 2023 സെപ്റ്റംബറില്‍നടന്ന തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചാണ് മുയിസു പ്രസിഡന്റായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!