ഒരാള്‍പോലും മാപ്പ്‌ പറയില്ലെന്ന്‌ സസ്‌പെന്‍ഷനിലായ എംപിമാര്‍

ദില്ലി : മാപ്പ്‌ പറഞ്ഞാല്‌ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന നിര്‍ദ്ദേശം തള്ളി എംപിമാര്‍. ചട്ടവിരുദ്ധമായി ബില്ലുകള്‍ പാസാക്കിയതിനെതിരെയാണ്‌ പ്രതിഷേധിച്ചതെന്നും മാപ്പ്‌ പറയുന്ന പ്രശ്‌നമില്ലെന്നും സസ്‌പെന്‍ഷനിലായ എംപിമാരില്‍ ഒരാളായ എളമരം കരീം പറഞ്ഞു. എട്ടുപേരില്‍ ഒരാള്‌ പോലും മാപ്പ്‌ പറയാന്‍ തയ്യാറാല്ല. കര്‍ഷകര്‍ക്ക്‌ വേണ്ട്‌ിയാണ്‌ പ്രതിഷേധിച്ചത്‌. അത്തരം പ്രതിഷേധങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സസ്‌പെന്‍ഷനിലായ എംപിമാര്‍ നീതിക്കിട്ടണമെന്ന ആവിശ്യവുമായി പാര്‍ലിമെന്റിലെ ഗാന്ധിപ്രതിമക്ക്‌ മുന്നില്‍ 24 മണിക്കൂര്‍ സമരം ചെയ്‌തിരുന്നു. പ്രതിപക്ഷം ഒന്നടങ്കം ഇവര്‍ക്ക്‌ പിന്തുണയുമായി രംഗത്തെത്തി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •