സംസ്ഥാനത്ത്‌ ഇന്നുമുതല്‍ കൂടുതല്‍ ലോക്ക്‌ ഡൗണ്‍ ഇളവുകള്‍; ഒരാഴ്‌ച ക്വാറന്റൈന്‍, ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാം

തിരുവനന്തപുരം:  സംസ്ഥാനത്ത്‌ ലോക്ക്‌ ഡൗണ്‍ യിന്ത്രണങ്ങില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ ഇനി മുതല്‍ ഒരാഴ്‌ച ക്വാറന്റൈനില്‍ ഇരുന്നാല്‍ മതി. ഒരാഴ്‌ച കഴിഞ്ഞ്‌ കോവിഡ്‌ പരിശോധന നടത്തി നെഗറ്റീവ്‌ ആയാല്‍ ഇവര്‍ക്ക്‌ പുറത്തിറങ്ങുന്നതിന്‌ തടസ്സമില്ല. എന്നാല്‍ ഏഴാം ദിവസം പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.

ഇന്ന‌ു മതുല്‍ ഹോട്ടലുകളിലും റസ്‌റ്റാറന്റുകളിലും ഇരുന്നു ഭക്ഷണം കഴിക്കുന്നതിനും അനുവാദമുണ്ടായിരിക്കും.

ഇന്നു മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ മുഴുവന്‍ ജീവനക്കാരും ഹാജരാകണമെന്ന്‌ പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തിക്കേണ്ടത്‌.

Share news
 • 2
 •  
 •  
 •  
 •  
 •  
 • 2
 •  
 •  
 •  
 •  
 •