മന്ത്രി വി എസ് സുനില്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു

Covid confirmed to Minister VS Sunil Kumar

Share news
 • 6
 •  
 •  
 •  
 •  
 •  
 • 6
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: സംസ്ഥാന കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന് കോവിഡ് സ്ഥിരീച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയായി വിഎസ് സുനില്‍കുമാര്‍. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രിയുമായി അടുത്ത് ഇടപഴകിയവരോടും സ്റ്റാഫിനോടും സ്വയം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാരായ തോമസ് ഐസക്കും ഇ പി ജയരാജനും കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഡിസ്ചാര്‍ജ് ആയിരുന്നു.

കഴിഞ്ഞദിവസം പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിനും ബാലുശ്ശേരി എംഎല്‍എ പുരുഷന്‍ കടലുണ്ടിക്കും കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചു.

 

Share news
 • 6
 •  
 •  
 •  
 •  
 •  
 • 6
 •  
 •  
 •  
 •  
 •