കാര്‍ഷിക ബില്ലിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്

Kerala moves Supreme Court against Agriculture Bill

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.

ഞായറാഴ്ചയാണ് കാര്‍ഷിക ബില്ല് രാജ്യസഭയില്‍ പാസാക്കിയത്. ഫാര്‍മേഴ്‌സ് പൊഡ്യൂസ് ട്രെയ്‌സ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നീ രണ്ട് ബില്ലുകളാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്ലുകള്‍ പാസാക്കിയതിനെ തുടര്‍ന്ന് പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞു പ്രതിഷേധം നടത്തിയിരുന്നു.

കര്‍ഷക ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നുവരികയാണ്. ബില്ലിനെതിരെ പ്രതിഷേധിച്ചതിന് കേരളത്തില്‍ നിന്നുള്ള സിപിഐഎം എംപിമാരായ എളമരം കരീം, കെ കെ രാഗേഷ് എന്നിവരുള്‍പ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാര്‍ഷിക ബില്ലിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ ഇപ്പോഴും സമരം തുടരുകയാണ്.

ഭരണഘടനയിലെ കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട വിഷയമായ കൃഷിയില്‍ നിയമനിര്‍മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്‌നമാണെന്നാണ് സര്‍ക്കാറിന് ലഭിതച്ചിരിക്കുന്ന നിയമോപദേശം. നേരത്തെ കേന്ദ്രം കൊണ്ടുവന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി ആക്ട് കേരളവും ബിഹാറും ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ അംഗീകരിച്ചിട്ടില്ല.

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •