ലൈഫ് മിഷനിലെ പ്രത്യേകക്ഷണിതാവ് സ്ഥാനം രമേശ് ചെന്നിത്തല രാജിവെച്ചു

Ramesh Chennithala resigns as Life Mission Special Envoy

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: ലൈഫ് മിഷനിലെ പ്രത്യേകക്ഷണിതാവ് സ്ഥാനം രാജിവെക്കുന്നതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം വന്ന സമയത്ത് തദ്ദേശസ്വയംഭരണ വകുപ്പ് എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ കോപ്പി തരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെന്ന് അദേഹം പറഞ്ഞു. 16-9-20 ല്‍ താന്‍ വീണ്ടും കത്തയച്ചെന്നും .തിനിക്ക് ഇത്രദിവസമായിട്ടും മറുപടി നല്‍കാതിരുന്നത് ശരിയായില്ലെന്ന് പറഞ്ഞാണ് കത്തയച്ചത്.

ഒന്നര മാസത്തോളമായി താന്‍ കാത്തിരിക്കുകയാണ്. ഇനിയും കാത്തിരിക്കുന്നത് കൊണ്ട് അര്‍ത്ഥമില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളും വഴക്കുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് അതിനൊന്നും സാക്ഷിയാകാനോ മൊഴിയെടുക്കാനോ ഉള്ള സാഹചര്യമുണ്ടാകാന്‍ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ട് സര്‍ക്കാറിന്റേയും മുഖ്യമന്ത്രിയുടെയും ഈ തെറ്റായ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് ഞാന്‍ ലൈഫ് മിഷനിലെ ടാസ്‌ക് ഫോഴ്‌സ് പ്രത്യേകക്ഷണിതാവ് എന്ന സ്ഥാനം രാജിവെക്കുകയാണെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •