റംസിയുടെ ആത്മഹത്യ; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന്

Ramsey commits suicide; Investigation to the State Crime Branch

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഡിജിപിയാണ് ഉത്തരവിറക്കിയത്. കേസില്‍ പ്രതിശ്രുധ വരന്‍ ഹാരിസിനെ മാത്രമാണ് പ്രതിചേര്‍ത്തതെന്നും മറ്റാരെയും പ്രതി ചേര്‍ത്തില്ലെന്നും റംസിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു.

റംസിയെ ഗര്‍ഭഛിദ്രം നടത്താന്‍ ഹാരിസിന്റെ വീട്ടുകാരുള്‍പ്പെടെ കൂട്ടുനിന്നെന്ന ആരോപണവും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.

ഹാരിസിന്റെ സഹോദരന്റെ ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 28 ന് പരിഗണിക്കുമെന്നാണ് വിവരം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •