Section

malabari-logo-mobile

തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ നാലിലൊന്ന് ക്വാര്‍ട്ടേഴ്‌സുകള്‍ പോലും ഉപയോഗിക്കുന്നില്ല; വാടക ഇനത്തില്‍ സര്‍ക്കാര്‍ നല്‍കേണ്ടത് ആയിരങ്ങള്‍

HIGHLIGHTS : Not even a quarter of the Tirurangadi police station quarters are in use; The government has to pay thousands in rent

തിരൂരങ്ങാടി: പൊലീസ് സ്റ്റേഷനില്‍ നടക്കുന്നത് പകല്‍ കൊള്ളയെന്ന് രേഖ. ആഭ്യന്തര വകുപ്പിന് കീഴില്‍ ചെമ്മാട് ടൗണിലുള്ള 32 ഫാമിലി ക്വോട്ടോഴ്സുകളില്‍ ഉപയോഗിക്കുന്നത് എട്ടണ്ണം മാത്രം. പുറത്ത് താമസിക്കുന്നതിന് വാടക ഇനത്തില്‍ പൊലീസുകാര്‍ ഒരു മാസം കൈപറ്റുന്നത് 270000 രൂപ. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖിന് തിരൂരങ്ങാടി എസ്.എച്ച്.ഒ എം.പി സന്ദീപ് കുമാര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. പൊലീസ് സ്റ്റേഷനിലെ ക്രമക്കേടുകളെ കുറിച്ച് കോടതിയെ സമീപിക്കുന്നതിനാണ് റസാഖ് വിവരാവകാശം മുഖേന അപേക്ഷ സമര്‍പ്പിച്ച് വിവരങ്ങള്‍ ശേഖരിച്ചത്. പൊലീസ് നല്‍കിയ മറുപടിയിലാണ് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ ഉള്ളത്.

ചെമ്മാട് ടൗണിലെ ഹൃദയ ഭാഗത്ത് ആഭ്യാന്തര വകുപ്പിന് കീഴില്‍ 1.14 ഏക്കര്‍ ഭൂമിയില്‍ 13 കെട്ടിടങ്ങളിലായി 32 ഫാമിലി ക്വോട്ടോഴ്സുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. അതില്‍ എട്ടണ്ണം മാത്രമാണ് ഇപ്പോള്‍ പൊലീസുകാര്‍ ഉപയോഗിക്കുന്നത്. തിരൂരങ്ങാടി സ്റ്റേഷനില്‍ 49 പൊലീസ് തസ്തികകളാണ് ഉള്ളത്. അതില്‍ 45 പേരും താമസത്തിനായി വാടക ഇനത്തില്‍ 6000 രൂപ വരെ കൈപറ്റുന്നുണ്ട്. 45 പൊലീസുകാര്‍ 6000 രൂപ കൈപറ്റിയാല്‍ ഒരു മാസം താമസത്തിനായി മാത്രം 270000 രൂപയാണ് പൊതു ഖജനാവില്‍ നിന്നും നഷ്ടമാകുന്നത്. 24 ഫാമിലി ക്വോട്ടോഴ്സുകളാണ് ഉപയോഗിക്കാതെ പൊലീസ് നശിപ്പിച്ചു കളയുന്നത്.

sameeksha-malabarinews

അവയില്‍ 9 കെട്ടിടങ്ങള്‍ക്ക് 33 വര്‍ഷവും, ഒരു കെട്ടിടത്തിന് 14 വര്‍ഷവും, 3 കെട്ടിടത്തിന് 12 വര്‍ഷവും പഴക്കമുണ്ട്. കെട്ടിടത്തിന് ചോര്‍ച്ചയഉണ്ടെന്ന് കാണിച്ചാണ് ഇവയില്‍ പൊലീസുകാര്‍ താമസിക്കാത്തതിന് കാരണം. എന്നാല്‍ വാടക ഇനത്തില്‍ മാസത്തില്‍ പൊലീസ് കൈപറ്റുന്ന 270000 രൂപ ഉണ്ടെങ്കില്‍ തന്നെ അവയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനാകുമെന്നിരിക്കെയാണ് ഈ പകല്‍ കൊള്ള സ്റ്റേഷനില്‍ നടക്കുന്നത്. സി.ഐ ക്വോട്ടോഴ്സ് ഉപയോഗിക്കുന്നുണ്ടെന്നും എസ്.ഐ ക്വോട്ടേഴ്സ് ഉപയോഗിക്കുന്നില്ലെന്നും പോലീസ് നല്‍കിയ മറുപടിയിലുണ്ട്. തൊണ്ടി വാഹനങ്ങള്‍ ഈ ക്വോട്ടേഴ്സ് വളപ്പുകളില്‍ സൂക്ഷിക്കുന്നതിന് പ്രത്യേക ഉത്തരവുകളൊന്നുമില്ലെന്നും അവ സൂക്ഷിക്കുന്നതിന് മറ്റു സ്ഥലങ്ങളില്ലാത്തതിനാല്‍ ഇവിടെ സൂക്ഷിച്ചിരിക്കുകയാണെന്നും മറുപടിയിലുണ്ട്. ഏതെല്ലാം സമയത്ത് പൊലീസ് ക്വോട്ടേഴ്സുകളില്‍ നവീകരണ പ്രവൃത്തി നടത്തി എന്നതിന് രേഖകളിലെന്നും 1988-ല്‍ സ്ഥാപിച്ച തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ 35 സെന്റ് ഭൂമിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വിവരാവകാശ മറുപടിയിലുണ്ട്.

തൊണ്ടി വാഹനങ്ങള്‍ നീക്കം ചെയ്ത് ചെമ്മാട് ടൗണിലെ ഹൃദയ ഭാഗത്തുള്ള കെട്ടിടങ്ങള്‍ പൊലീസ് ഉപയോഗപ്പെടുത്തുത്തണമെന്നും കെട്ടിടം ഉപയോഗശൂന്യമാണെങ്കില്‍ അവ പൊളിച്ചു നീക്കി ഫ്ളാറ്റ് സമുഛയവും ട്രാഫിക് സ്റ്റേഷന്‍. ഡി.വൈ.എസ്.പി ഓഫീസ്, പൊലീസ് സ്റ്റേഷന്‍ എന്നിവ അടങ്ങുന്ന പൊലീസ് ഹബ്ബ് നിര്‍മ്മിക്കണമെന്നും പൊലീസില്‍ ചിലര്‍ അന്യായമായി കൈപറ്റിയ വാടക തുകകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും മണ്ഡലം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് ആവശ്യപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!