താനൂര്‍: ജനരോക്ഷത്തെ തുടര്‍ന്ന് ദേവധാര്‍ മേല്‍പ്പാലത്തില്‍ ടോള്‍ പിരിക്കുന്നതിനായി കരാറുകാരന്‍ അനധികൃതമായി നിര്‍മ്മിച്ച ഹമ്പുകള്‍ എടുത്തു മാറ്റി.
നിരവധി വാഹന അപകടങ്ങള്‍ നടന്ന സ്ഥലമായിട്ടും കരാറുകാരന്‍ പി ഡബ്ല്യൂ ഡി യുടെ അനുമതിയില്ലാതെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടിയാണ് ഹമ്പുകള്‍ നിര്‍മ്മിച്ചിരുന്നത്. ആംബുലന്‍സുകള്‍ക്കും ടൂ വീലറുകള്‍ക്കും അപകടം സംഭവിക്കുന്ന വിധത്തിലായിരുന്നു ഹമ്പുകള്‍.
ടോള്‍ പിരിവ് 8 വര്‍ഷത്തിലേറെയായിട്ടും തുടരുന്നതില്‍ ജനങ്ങള്‍ ശക്തമായ പ്രതിഷേധത്തിലാണ്. ടോള്‍ പിരിവു നിര്‍ത്തലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാലങ്ങളില്‍ ഗുണ്ടകളുടെ തേര്‍വാഴ്ചയാണ് ടോള്‍ ബൂത്ത് പ്രദേശത്തെന്നും നാട്ടുകാര്‍ പറയുന്നു.




