താനൂര്‍: മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് മരിച്ച പുതിയകടപ്പുറം സ്വദേശി കണ്ണപ്പന്റെപുരക്കല്‍ സലാമിന്റെ കുടുംബത്തിന് ഫിഷറീസ് വകുപ്പിന്റെ ധനസഹായം കൈമാറി. 10 ലക്ഷം രൂപയാണ് കൈമാറിയത്.
സലാമിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞിരാമന്‍, കാടാശ്വാസ കമ്മീഷന്‍ അംഗം കൂട്ടായി ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് സലാമിന്റെ ഭാര്യയ്ക്ക് ചെക്ക് കൈമാറി.
ഫിഷറീസ് ഓഫീസര്‍ നസീമ, കോഴിക്കോട് റിജണല്‍ ഓഫീസര്‍ ആദര്‍ശ്, മത്സ്യത്തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി പി സൈതലവി, സി പി സഹദുള്ള, പി പി കാലിദ്, ഒ പി ബാപ്പു തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




