Section

malabari-logo-mobile

നിലമ്പൂര്‍ രാധ വധം; പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു

HIGHLIGHTS : Nilambur Radha murder; The High Court acquitted the accused

രാധ

നിലമ്പൂര്‍ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു.കേസിലെ ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീന്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികള്‍ നല്‍കിയ അപ്പീലിലാണ് വിധി.

2014 ലാണ് നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായ ചിറക്കല്‍ വീട്ടില്‍ രാധ(49) കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതല്‍ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10 ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തില്‍ കണ്ടെത്തുകയായിരുന്നു. അന്ന് വൈകുന്നേരത്തോടെ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ബ്ലോക്ക് ഓഫീസ് സെക്രട്ടറിയും ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗവുമായ നിലമ്പൂര്‍ എല്‍ഐസി റോഡിലെ ബിജിന വീട്ടില്‍ ബിജു നായര്‍, സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരിയില്‍ ഷംസുദ്ദീന്‍ എന്നിവരെയാണ് സിഐ എപി ചന്ദ്രന്‍ അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

രവിലെ ഒമ്പതി മണിയോടെ അടിച്ചുവാരാനെത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ചാക്കിലിട്ട് മറ്റ് ചപ്പു ചവറുകളുടെ കൂടെ ഷംസുദ്ധീന്റെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രതികള്‍ ആദ്യം നല്‍കിയ മൊഴി. രാധയുടെ ആഭരണങ്ങള്‍ ഷംസുദ്ദീനില്‍ നിന്ന് കണ്ടെത്തിയിരുന്നു. രാധയുടെ വസ്ത്രങ്ങള്‍ കത്തിച്ച് കളയുകയും ചെരിപ്പ് ഉപേക്ഷിക്കുകയും മൊബൈല്‍ഫോണ്‍ സിം ഊരിയതിനുശേഷം പലഭാഗങ്ങളില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!