ഇരട്ടവോട്ടുതടയാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: ഇരട്ടവോട്ട് തടയാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ഇരട്ട വോട്ട് ഉള്ളവര്‍ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളു എന്ന് ഉറപ്പുരുത്തണം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശം കോടതി അംഗീകരിച്ചു. ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കാം. കയ്യിലെ മഷി മായ്ച്ചുകളയുന്നുണ്ടോ എന്ന കാര്യം കൃത്യമായി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഇരട്ടവോട്ട് ഉള്ളവരുടെ ഫോട്ടോയും സത്യവാങ്മൂലവും നിര്‍ബന്ധമാണ്. ഇവര്‍ ബൂത്തിലെത്തുമ്പോള്‍ ഇവരുടെ ചിത്രം എടുക്കുകയും ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന സത്യവാങ്മൂലം എഴുതിവാങ്ങുകയും വേണം.

ഇരട്ടവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

Share news
error: Content is protected !!
Scroll to Top