കെഎസ്ആര്‍ടി ബസില്‍ കടത്താന്‍ ശ്രമിച്ച കള്ളപ്പണം പിടികൂടി

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച കള്ളപ്പണം പിടികൂടി. ഇരുപത്തിരണ്ടുലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് എക്‌സൈസ് സംഘം പിടികൂടിയത്. അമരവിള ചെക് പോസ്റ്റില്‍വെച്ചാണ് കള്ളപ്പണം പിടികൂടിയത്.

സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശി മെഡ്ക്കരി അണ്ണാ ദാമോദരിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ പത്തംതിട്ടയില്‍ സ്ഥിരതാമസക്കാരനാണ്.

ഇലക്ഷനോടനുബന്ധിച്ച് നടന്നുവരുന്ന വാഹന പരിശോധനയ്ക്കിടയിലാണ് പണവുമായി ഇയാള്‍ പിടിയിലായത്.

Share news
error: Content is protected !!
Scroll to Top