കല്‍പ്പറ്റ: വയനാട് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ കണ്ണോത്ത് മല കൈതക്കാട്ടില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ ആനന്ദ്(15), തലപ്പുഴ കമ്പിപാലം നല്ലകണ്ടി വീട്ടില്‍ മുജീബിന്റെ മകന്‍ മുബസില്‍(15) എന്നിവരാണ് മരിച്ചത്.
തലപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂളിലെ മറ്റ് കുട്ടികളോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
തലപ്പുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച രണ്ടു കുട്ടികളും. ഇന്ന് വൈകീട്ടോടെയാണ് അപകടം സംഭവിച്ചത്.
Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




