Section

malabari-logo-mobile

ഭാരതപ്പുഴയില്‍ സ്ഥിരം തടയണ നിര്‍മിക്കും: മന്ത്രി  ഡോ.കെ ടി ജലീല്‍

HIGHLIGHTS : കുടിക്ഷാമം പരിഹരിക്കുന്നതിനും നിളയോരം പാര്‍ക്കിന്ഗുണകരമാകുന്നതരത്തില്‍ ഭാരതപ്പുഴയില്‍ സ്ഥിരം തടയണ നിര്‍മിക്കുമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ്  ഡോ.കെ...

കുടിക്ഷാമം പരിഹരിക്കുന്നതിനും നിളയോരം പാര്‍ക്കിന്
ഗുണകരമാകുന്നതരത്തില്‍ ഭാരതപ്പുഴയില്‍ സ്ഥിരം തടയണ നിര്‍മിക്കുമെന്ന് ഉന്നത വിദ്യഭ്യാസ വകുപ്പ്  ഡോ.കെ ടി ജലീല്‍ . മൂന്ന് കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന നിളയോരം പാര്‍ക്കിന്റെ നവീകരണ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാതയില്‍ നിന്നും 10 മീറ്റര്‍ വീതിയില്‍ പാര്‍ക്കിലേക്ക് പുഴയോര നടപ്പാത നിര്‍മിക്കുമെന്നും അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ നിളയോരത്തിന്റെ മുഖഛായ മാറ്റുമെന്നും മന്ത്രി പറഞ്ഞു .

ചടങ്ങില്‍ കെ.കെ ആബിദ്ഹുസൈന്‍ തങ്ങള്‍  എം.എല്‍.എ  അധ്യക്ഷനായി. പാര്‍ക്കിന്റെ വികസനവും സൗന്ദര്യവത്ക്കരണവുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.  നിലവിലുള്ള ഓഫീസ് കെട്ടിടത്തിന്റെ നവീകരണം,
കിയോസ്‌ക്കുകള്‍, പുതിയ ടോയ്‌ലറ്റ് ബ്ലോക്കിന്റെ നിര്‍മ്മാണം, പഴയ
ടോയ്‌ലറ്റ് ബ്ലോക്കിന്റെ നവീകരണം, റെയിന്‍ ഹട്ടുകള്‍, ഇന്റര്‍ ലോക്കിങ് ലാന്‍ഡ് സ്‌ക്കേപ്പിങ് ആന്റ് സിറ്റിങ്് ഏരിയ എന്നിവയാണ് എന്നിവയാണ് നവീകരണ പ്രവര്‍ത്തികള്‍. ജില്ലാ നിര്‍മ്മിതി കേന്ദ്രയ്ക്കാണ് നിര്‍മ്മാണ ചുമതല. ആറ് മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും. ജനപ്രതിനിധികള്‍,
ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍
സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!