Section

malabari-logo-mobile

പ്ലസ്ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കൊല്ലം ജയില്‍ വാര്‍ഡന്‍ വിനീതിനെ സസ്‌പെന്‍ഡ് ചെയ്തു

HIGHLIGHTS : കൊല്ലം: ആളുമാറി പ്ലസ്ടുവിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കൊല്ലം ജയില്‍ വാര്‍ഡന്‍ വിനീതിനെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ ഡിജിപിയാണ് സസ്‌പെ...

കൊല്ലം: ആളുമാറി പ്ലസ്ടുവിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കൊല്ലം ജയില്‍ വാര്‍ഡന്‍ വിനീതിനെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ ഡിജിപിയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിനീതിന്റെ നേതൃത്വത്തില്‍ രഞ്ജിത്തിന്റെ വീട്ടിലെത്തിയ സംഘം വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് അടിയേറ്റതും ആന്തരീക രക്തസ്രാവവുമാണ് മരണകാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 14 ന് ആദ്യം വീട്ടിലെത്തിയ് പന്ത്രണ്ടോളം പേരടങ്ങിയ സംഘമായിരുന്നു. ഇവര്‍ പോയതിന് ശേഷമാണ് ജയില്‍വാര്‍ഡന്‍ വിനീതിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം വീട്ടിലെത്തിയത്. ഇവര്‍ വിദ്യാര്‍ത്ഥിയ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. അരിയനെല്ലൂരിന് സമീപത്തുള്ള ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്ന് പറഞ്ഞാണ് മര്‍ദിച്ചത്. അടിയേറ്റ് വീണ രജ്ഞിത്ത് തനിക്ക് ഈ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പറഞ്ഞെങ്കിലും ഇതുകേള്‍ക്കാതെ ആക്രമം തുടര്‍ന്നു. തലയ്ക്ക് അടിയേറ്റ് വീണ രഞ്ജിത്ത് ബോധം കെട്ടുവീഴുകയായിരുന്നു.

sameeksha-malabarinews

സംഭവം നന്ന ഉടന്‍തന്നെ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!