സംസ്ഥാനത്ത് കനത്ത ചൂട്: അന്തരീക്ഷ താപനില 4 ഡിഗ്രി വരെ ഉയരും;അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത ചൂട്. അന്തരീക്ഷ താപനില 4 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥ വകുപ്പ്. ഈ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. .

ഇപ്പോള്‍ നില നില്‍ക്കുന്ന വരണ്ട കാറ്റും തെളിഞ്ഞ ആകാശവുമാണ് ചൂട് ഇത്രമാത്രം വര്‍ധിക്കാന്‍ കാരണം. പാലക്കാട്, തൃശൂര്‍, മലപ്പുറം,കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ അഞ്ചിന് ശരാശരി താപനിലയില്‍ നിന്ന് എട്ട് ഡിഗ്രിവരെ ചൂട് വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സൂര്യാഘാത സാധ്യത കൂടതല്‍ ഉള്ളതിനാല്‍ ഇതിനെ തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറവെടുപ്പിച്ചിരിക്കുകയാണ് അധികൃതര്‍. പൊതുജനങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെ ഒരു കാരണവശാലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന ഇടങ്ങളിലുള്ള സമ്പര്‍ക്കം ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ എല്ലാസമയത്തും ഒരു കുപ്പി കുടിവെള്ളം കയ്യില്‍ കരുതാനും രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ശ്രദ്ധിക്കണം. ഈ അവസരങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റിയും ആര്യോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

ചൂട് കടുത്തതോടെ പകല്‍ സമയങ്ങളില്‍ പുറം ജോലിയില്‍ ഏര്‍പ്പെടുന്നവരുടെ തൊഴില്‍ സമയം പുനഃക്രമീകിച്ച് ലേബര്‍ കമീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top