അഭിനന്ദന്‍ ഇന്ത്യയിലെത്തി ;വാഗാ അതിര്‍ത്തിയില്‍ വന്‍സ്വീകരണം

അമൃതസര്‍ :കാത്തിരിപ്പിന് വിരാമമായി ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി.
അഭിനന്ദനെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് ജനങ്ങളെ അവസാന നിമിഷം ഒഴിപ്പിച്ചതിന് ശേഷമാണ് അഭിന്ദിനെ വ്യോമസേന എയര്‍ വൈസ് മാര്‍ഷലുകളായ ആര്‍ജികെ കപൂര്‍, ശ്രീകുമാര്‍ പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചത്.

സുരക്ഷയുടെ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് പൊതുമധ്യത്തില്‍ അഭിനന്ദന്റെ കൈമാറല്‍ വേണ്ടെന്ന് വെച്ചത്. വാഗ അതിര്‍ത്തിയിലെ പതാക താഴ്ത്തല്‍ ചടങ്ങള്‍ ഒഴിവാക്കിയിരുന്നു. വ്യോമസേനയുടെ സീനിയര്‍ ടീമാണ് അദേഹത്തെ സ്വീകരിച്ചത്. അതിര്‍ത്തിയിലെ മറ്റ് പരിപാടികളും വേണ്ടെന്ന് വെച്ചിട്ടുണ്ട്.

പാകിസ്താനില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ നേരിടേണ്ടി വന്നോ എന്ന കാര്യങ്ങളാണ് ചോദിച്ചറിയുക. ഇതിനായി അഭിനന്ദിനെ വ്യോമസേനയുടെ ഇന്റലിജന്‍സ് യൂണിറ്റിലേക്കാണ് കൊണ്ടുപോകുന്നത്. ഇവിടെ വെച്ചായിരിക്കും വൈദ്യപരിശോധനയും ഫിറ്റ്‌നെസ് ടെസ്റ്റുകളും നടത്തുക. പാകിസ്താന്‍ അഭിനന്ദിന്റെ ശരീരത്തില്‍ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ സ്‌കാനുകളും നടത്തും.

പരിശോധനകള്‍ക്ക് ശേഷം അഭിനന്ദിനെ അമൃത്സറിലേക്ക് കൊണ്ടുപോകും. ഇവിടെ വെച്ച് ദില്ലിയിലേക്ക് പ്രത്യേക വിമാനത്തില്‍ കൊണ്ടുപോകും. അദേഹത്തിന്റെ കുടുംബം അദേഹത്തിനായി ഡല്‍ഹിയില്‍ കാത്തിരിക്കുകയാണ്.

Related Articles