Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീപിടിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ടോള്‍ബൂത്തിന് സമീപം റെയില്‍വേ ട്രാക്കിനടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീപിച്ചു. പോലീസ് തൊണ്ടിമുതലായി പിടിച്ച വാഹ...

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ടോള്‍ബൂത്തിന് സമീപം റെയില്‍വേ ട്രാക്കിനടുത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ക്ക് തീപിച്ചു. പോലീസ് തൊണ്ടിമുതലായി പിടിച്ച വാഹനങ്ങാണ് റോഡരികില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. ജനവാസകേന്ദ്രമായ ഇവിടെ ഇത്തരത്തില്‍ വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് ഏറെ ബുദ്ധിമുട്ടാണ് നാട്ടുകാര്‍ക്ക് ഉണ്ടാക്കുന്നത്. ഇവിടെ നേരത്തെയും സമാനരീതിയില്‍ തീ പിടിച്ചിരുന്നു. ഇത്തരത്തില്‍ പടരുന്ന തീ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വലിയ അപകടങ്ങള്‍ക്ക് വഴിവെക്കാതെ പോവുകയായിരുന്നു. ഇന്നും തീ പിടിക്കുന്നത് കണ്ടതോ ഓടിക്കൂടിയ നാട്ടുകാര്‍ വെളിമൊഴിച്ച് കെടുത്താന്‍ ശ്രമിച്ചത് തീ പടരുന്നത് തടയുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി റോഡ് പിണിക്കായി കൊണ്ടുവന്ന ടാങ്കര്‍ ലോറിയിലിലെ വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.

വെയില്‍ ശക്തമായതോടെ ഇവിടെ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് മുകളിലെ പുല്‍കാടുകള്‍ കരിഞ്ഞുണങ്ങിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ചെറിയൊരു തീപ്പൊരി വീണാല്‍ പോലും ആളിക്കത്താവുന്ന സാഹചര്യമാണ്. ഇതുമാത്രമല്ല ഇവിടെ തീപടരുകയാണെങ്കില്‍ റെയില്‍ വേട്രാക്കിലേക്കും പടരാനുള്ള സാധ്യത കൂടുതലാണ്.

sameeksha-malabarinews

ഇനിയും അധികൃതര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വിലയഅപകടങ്ങള്‍ക്ക് ഉണ്ടായേക്കുമെന്ന ആശങ്കിയിലാണ് നാട്ടുകാര്‍ ആശങ്കയിലാണ് നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!