Section

malabari-logo-mobile

നിജിഷയുടെ ചികിത്സാ സഹായങ്ങള്‍ ഏറ്റെടുക്കാന്‍ പരപ്പനങ്ങാടിയിലെ സാമൂഹ്യമാധ്യമ കൂട്ടായ്മകള്‍

HIGHLIGHTS : പരപ്പനങ്ങാടി: നൃത്ത അധ്യാപികയായ നിജിഷയ്ക്ക് സഹായ ഹസ്തവുമായി പരപ്പനങ്ങാടിയിലെ വിവിധ വാട്‌സ് ആപ്പ് കൂട്ടായിമകള്‍ രംഗത്ത്. കഴിഞ്ഞദിവസം മലബാറി ന്യൂസ്

പരപ്പനങ്ങാടി: നൃത്ത അധ്യാപികയായ നിജിഷയ്ക്ക് സഹായ ഹസ്തവുമായി പരപ്പനങ്ങാടിയിലെ വിവിധ വാട്‌സ് ആപ്പ് കൂട്ടായിമകള്‍ രംഗത്ത്. കഴിഞ്ഞദിവസം മലബാറി ന്യൂസ് പ്രസിദ്ധീകരിച്ച നിജിഷയെ കുറിച്ചുള്ള വാര്‍ത്തയെ തേടി നിരവധി പേരാണ് എത്തിയ്ത്. ക്യാന്‍സര്‍ രോഗം ബാധിച്ച നിജിഷയ്ക്ക് തുടര്‍ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് പരപ്പനങ്ങാടിയിലെ പൊതു സമൂഹത്തോട് സഹായം അഭ്യര്‍ത്ഥിച്ച് മലബാറി ന്യൂസ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

തുടര്‍ന്ന് പരപ്പനങ്ങാടിയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായ പ്രവാസികളും നാട്ടുകാരും അംഗങ്ങളായ എന്റെ പരപ്പനങ്ങാടി,പാസ്സ് റിയാദ് ,ഞങ്ങളുണ്ട് കൂടെ
എന്നീ വാട്‌സ്ആപ്പ് കൂട്ടായ്മകള്‍ സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സജീവ പ്രതികരണങ്ങളാണ് സഹായ ഫണ്ടിന് ലഭിച്ചിരിക്കുന്നതെന്ന് ഗ്രൂപ്പ് അഡ്മിന്‍മാര്‍ പറഞ്ഞു. ചികിത്സയുടെ പ്രാഥമിക ഘട്ടത്തിനപ്പുരത്തേക്ക് സഹായം എത്തിക്കാനാകുമെന്ന പ്രതീക്ഷ തങ്ങള്‍ക്കുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

sameeksha-malabarinews
ടാക്‌സ് കണ്‍സല്‍ട്ടന്‍സ് ജി.കെ അസോസിയേറ്റ് എം.ഡി പ്രവീണ്‍ മക്കട,സിജി പ്രവീണ്‍

ഇന്ന് പരപ്പനങ്ങാടിയിലെ പ്രമുഖ ടാക്‌സ് കണ്‍സല്‍ട്ടന്‍സ് ജി.കെ അസോസിയേറ്റ് എം.ഡി പ്രവീണ്‍ മക്കട,സിജി പ്രവീണ്‍ എന്നിവര്‍ നേരിട്ടെത്തി നിജിഷയ്ക്ക് തങ്ങളുടെ സ്ഥാപനത്തിന്റെ ചികിത്സാസഹായതുക കൈമാറി.

ഇപ്പോള്‍ അഞ്ചോളം ശസ്ത്രക്രിയക്ക് വിധേയയായ നിജിഷ തുടര്‍ചികിത്സയ്ക്കായി നവംബര്‍മാസത്തില്‍ വെല്ലൂരിലേക്ക് പോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൈത്താങ്ങാകണം ഈ കലാകാരിക്ക്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!