വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം;നാലു പേര്‍ക്ക് പരിക്കേറ്റു

പാലക്കാട്: ദേശീയപാത പാലക്കാട് അലനല്ലൂരിന് സമീപം വിനോദസഞ്ചാരികള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് വെച്ച് ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.
മുക്കത്തുനിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ ഇവരുടെ വാഹനം അടിച്ചു തകര്‍ത്തു. ആസാദ് മുക്കം, ഷൗഫീക് വെങ്ങളത്, ബിജു പാറക്കല്‍, ശ്രീനിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ നാട്ടുകല്‍ പൊലീസ് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top