നാലുവയസുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. അഞ്ചല്‍ പനച്ചിവിള സ്വദേശി ഹാരിസ്(45)ആണ് അറസ്റ്റിലായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീട്ടിനുള്ളിലേക്ക് എടുത്തകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ലൈംഗീക പീഡനത്തിന് കുട്ടി ഇരയായതായി വ്യക്തമായത്. തുടര്‍ന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു.

ഇതെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാരിസ് അറസ്റ്റിലായത്. കുറ്റം സമ്മതിച്ച ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top