Section

malabari-logo-mobile

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യം; കേരളം സുപ്രീംകോടതിയില്‍

HIGHLIGHTS : New dam needed at Mullaperiyar; In the Supreme Court of Kerala

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടി വരെയായി ഉയര്‍ത്താന്‍ അനുവദിക്കുന്ന ഭരണഘടന ബെഞ്ചിന്റെ വിധി സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പുനഃപരിശോധിക്കണമെന്ന് കേരളം. സുപ്രീം കോടതിയില്‍ എഴുതി നല്‍കിയ വാദത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കുകയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ശാശ്വത പരിഹാരമെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു.

ബലപ്പെടുത്തല്‍ നടപടികള്‍ കൊണ്ട് 126 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാന്‍ കഴിയില്ലെന്നും പരിസ്ഥിതി മാറ്റങ്ങളും കേരളം ചൂണ്ടിക്കാട്ടി. ജലനിരപ്പ് 142 അടിയാക്കാന്‍ അനുമതി നല്‍കിയ 2014ലെ വിധി പുനഃപരിശോധിക്കണം. ആവശ്യമെങ്കില്‍ വിശാല ബെഞ്ചിന് വിടണം.

sameeksha-malabarinews

കേരളത്തിന് സുരക്ഷയും, തമിഴ്നാടിന് വെള്ളവും ഉറപ്പാക്കുന്നതിനാണ് പരിഹാരശ്രമങ്ങള്‍ ഉണ്ടാകേണ്ടത്. മേല്‍നോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കല്‍ അടക്കം നിര്‍ദേശങ്ങളും കേരളം മുന്നോട്ടുവച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത മുഖേനയാണ് കേരളം വാദമുഖങ്ങള്‍ രേഖാമൂലം സമര്‍പ്പിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!