Section

malabari-logo-mobile

ദേശീയ യുവോത്സവ വിജയികള്‍ക്ക് സ്വീകരണം നല്‍കി

HIGHLIGHTS : National Youth Festival winners received

കോഴിക്കോട്: ദേശീയ യുവോത്സവത്തില്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീമിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. ജനുവരി 12 മുതല്‍ 16 വരെ മഹാരാഷ്ട്രയിലെ നാസിക്കല്‍ സംഘടിപ്പിച്ച 27 ാമത് ദേശീയ യുവോത്സവത്തില്‍ കേരളത്തില്‍ നിന്ന് 66 അംഗ സംഘമാണ് പങ്കെടുത്തത്. 28 സംസ്ഥാനങ്ങളില്‍ നിന്നും 8 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി 5000 ഓളം പ്രതിഭകളാണ് എട്ട് ഇനങ്ങളിലായി മത്സരിച്ചത്. ദേശീയ തലത്തില്‍ നാടോടിപ്പാട്ട് ഗ്രൂപ്പിനത്തില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റി ടീം ഒന്നാം സ്ഥാനവും, നാടോടിനൃത്തം ഗ്രൂപ്പ് ഇനത്തില്‍ കുന്നമംഗലം ബ്ലോക്ക് ടീം രണ്ടാം സ്ഥാനവും, കഥാരചനയില്‍ നവ്യ എന്‍ (കാസര്‍കോട്) മൂന്നാം സ്ഥാനവും സ്വന്തമാക്കി.

25 പോയിന്റുമായി മഹാരാഷ്ട്ര ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയപ്പോള്‍ 24 പോയിന്റുമായി ഹരിയാന രണ്ടാം സ്ഥാനവും, 21 പോയിന്റുമായി കേരളം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങളായ പി എം ഷബീറലി, ശരീഫ് പാലോളി, എസ് ദീപു, സന്തോഷ് കാല, മെമ്പര്‍ സെക്രട്ടറി വി ഡി പ്രസന്നകുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി എസ് ബിന്ദു എന്നിവരാണ് ടീമിനെ നയിച്ചത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി രേഖ ,ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പ്രിത്തിയില്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാരായ എം സിനാന്‍ ഉമ്മര്‍, അമര്‍ ജിത്ത് പി.ടി എന്നിവര്‍ നേതൃത്വം കൊടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!