Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല; ബോട്ടണി വകുപ്പിലേക്ക് ആദ്യ പേറ്റന്റ്: സസ്യവളര്‍ച്ചയ്ക്കായി ജൈവ ത്വരകം

HIGHLIGHTS : University of Calicut; First patent to Department of Botany: Bioaccelerator for plant growth

കാലിക്കറ്റിലെ ബോട്ടണി വകുപ്പിലേക്ക് ആദ്യ പേറ്റന്റ്: സസ്യവളര്‍ച്ചയ്ക്കായി ജൈവ ത്വരകം

കാലിക്കറ്റ് സര്‍വകലാശാലാ ബോട്ടണി പഠനവകുപ്പിലേക്ക് ആദ്യ പേറ്റന്റ്. പഠനവകുപ്പിലെ പ്രൊഫസറും ഐ.ക്യു.എ.സി. ഡയറക്ടറുമായ ഡോ. ജോസ് ടി. പുത്തൂര്‍, ഗവേഷണ വിദ്യാര്‍ഥിനിയായ റിയാ ജോണ്‍സണ്‍ എന്നിവരുടെ കണ്ടെത്തലിനാണ് അംഗീകാരം. സസ്യവളര്‍ച്ചയെ വേഗത്തിലാക്കുന്ന ജൈവ ത്വരകത്തെയാണ് ഇവര്‍ കണ്ടെത്തിയത്. നെല്ല് ഉള്‍പ്പെടെയുള്ള ധാന്യ വിളകളില്‍ ഇതുപയോഗിക്കാനാകും. വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ അന്തരീക്ഷ വ്യതിയാനങ്ങളുണ്ടാക്കുന്ന ഘടകങ്ങളെ അതിജീവിക്കാനും ഉത്പാദന ക്ഷമത കൂട്ടാനും ഉത്പന്നം സഹായിക്കും. മണ്ണില്‍ നേരിട്ടുപയോഗിക്കുന്നതിലൂടെ അമിതമായ രാസവള പ്രയോഗം ഒഴിവാക്കാനുമാകും. കുറഞ്ഞ ചെലവില്‍ വാണിജ്യ ഉത്പാനദനത്തിലൂടെ കര്‍ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി ഡോ. ജോസ് പുത്തൂര്‍ പറഞ്ഞു.

sameeksha-malabarinews

ജന്തുശാസ്ത്ര വകുപ്പിലെ ലാബുകള്‍ തുറന്നു

കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിലെ നവീകരിച്ച ലാബുകള്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. അമ്പത് ലക്ഷത്തോളം രൂപ ചെലവിട്ടാണ് ലാബുകള്‍ ആധുനികവത്കരിച്ചത്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ അധ്യക്ഷത വഹിച്ചു. പഠനവകുപ്പ് മേധാവി ഡോ. സി.ഡി. സെബാസ്റ്റിയന്‍, വിസിറ്റിങ് പ്രൊഫസര്‍ ഡോ. സതീഷ് സി. രാഘവന്‍, ഡോ. ബിനു രാമചന്ദ്രന്‍, യൂണിവേഴ്‌സിറ്റി എഞ്ചിനീയര്‍ ജയന്‍ പാടശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.

ഹിന്ദി ദേശീയ സെമിനാർ 

കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദ്വിദിന ഹിന്ദി ദേശീയ സെമിനാറിന് തുടക്കമായി. ഹിന്ദിയിലെ ദളിത് ആദിവാസി സാഹിത്യത്തെക്കുറിച്ചുള്ള സെമിനാര്‍ വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉദ്ഘടനം ചെയ്തു. ദളിത് ആദിവാസി സാഹിത്യം പ്രസ്തുത സമുദായത്തിൽപെട്ടവരുടെ ജീവിത മുന്നേറ്റത്തിന്റെ  കഥ കൂടെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹിന്ദി ഗവേഷണ വേദിയുടെ ലോഗോ  വൈസ് ചാൻസിലർ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ  സ്കോളർഷിപ്പിന്   അര്‍ഹരായ സി.എ. ഫാത്തിമ ഹഫ്സ, ഒ.എം. വൈഷ്ണ, സി.എം. ശ്രീഷ, കെ. ദിവ്യ എന്നീ വിദ്യാർത്ഥിനികളെ ചടങ്ങിൽ അനുമോദിച്ചു. പ്രശസ്ത ഹിന്ദി സാഹിത്യകാരന്മാരായ രണേന്ദ്ര കുമാർ ഐ.എ.എസ്., ഡോ. ജയപ്രകാശ് ഖർദം എന്നിവര്‍ മുഖ്യ പ്രഭാഷകരായി. ഹിന്ദി വകുപ്പ് മേധാവി ഡോ. വി.കെ. സുബ്രമണ്യൻ അദ്ധയക്ഷനായി സിണ്ടിക്കേറ്റ് അംഗം ഡോ. പി.പി. പ്രദ്യുമ്നൻ, ഡോ. എ.ബി. മൊയിതീൻകുട്ടി, ഡോ. പ്രമോദ് കൊവ്വപ്പ്രത്ത്, ഡോ. സി. ഷിബി എന്നിവര്‍ സംസാരിച്ചു.

കോണ്ടാക്ട് ക്ലാസ് 

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം സ്റ്റഡി സെന്ററുകളായ ഗവ. കോളേജ് മലപ്പുറം, സെന്റ് തോമസ് കോളേജ് തൃശ്ശൂർ എന്നിവിടങ്ങളിൽ 16.12.2023 തീയതിയിൽ മാറ്റിവച്ച 2023 അഡ്മിഷൻ ഒന്നാം സെമസ്റ്റർ ബി.എ. / ബി.കോം. / ബി.ബി.എ. വിദ്യാർത്ഥികളുടെ കോൺടാക്ട് ക്ലാസ് 20-ന് നടക്കും.

പരീക്ഷ

മൂന്നാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ് (CUCSS – 2016 സ്‌കീം 2019 പ്രവേശനം മുതൽ) ജനുവരി 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 12-ന് തുടങ്ങും.

പരീക്ഷാ ഫലം

നാലാം സെമസ്റ്റർ ബി.ടെക്. (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 6 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്സ്) ഏപ്രിൽ 2022 (2019 പ്രവേശനം) , നവംബർ 2022 (2014 മുതൽ 2018 വരെ പ്രവേശനം) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എ. ജേണലിസം (2021 പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ ഉൽ ഉലമ / ബി.എസ്.ഡബ്ല്യൂ / ബി.വി.സി / ബി.ടി.എഫ്.പി. നവംബർ 2022 CBCSS (2019 മുതൽ 2022 വരെ പ്രവേശനം)  റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും നവംബർ 2022 CUCBCSS (2017, 2018 പ്രവേശനം) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!