പൊന്നാനി:പൊന്നാനിയില്‍ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മര്‍ദ്ധിച്ച് കെട്ടിയിട്ട് മൂന്നര പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. പൊന്നാനി ഓം തൃക്കാവ് സ്വദേശികളായ ദിനീഷ് ,പ്രീതി എന്നിവരാണ് അറസ്റ്റിലായത്. മോഷണം നടന്ന് 24 മണിക്കൂറിനകം പൊന്നാനി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
പൊന്നാനി ഐശര്യ തിയേറ്ററിനടുത്ത് താമസിച്ചിരുന്ന പരേതനായ കുന്തളകത്ത് വേണുവിന്റെ ഭാര്യ രാധയെയാണ് അക്രമിച്ചു സ്വര്‍ണ്ണം കവര്‍ന്നത്.ഇന്നലെ പുലര്‍ച്ച അഞ്ചുമണിയോടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കയറിവന്ന മോഷ്ടാവ് രാധയുടെ വായില്‍ ടാപ്പ് ഒട്ടിക്കുകയും കൈകാലുകള്‍ കെട്ടിയിടുകയും ചെയ്ത ശേഷം കാതിലും കഴുത്തിലും ഉണ്ടായിരുന്ന രണ്ടു വളയും കമ്മലും മാലയും ഉള്‍പ്പെടെ നാലു പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു.
സംഭവം അറിഞ്ഞെത്തിയ ആളുകള്‍ അവശനിലയില്‍ കിടക്കുകയായിരുന്ന രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




