Section

malabari-logo-mobile

മിസൈല്‍ ആക്രമണത്തിനു തിരിച്ചടിയായി ഇറാനില്‍ വ്യോമാക്രമണം നടത്തി പാക്കിസ്ഥാന്‍

HIGHLIGHTS : Pakistan launched an airstrike on Iran in response to the missile attack

ഇസ്ലാമാബാദ് പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനു തിരിച്ചടിയായി ഇറാനില്‍ വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍. ആക്രമണത്തില്‍ നാലു കുട്ടികളും മൂന്നു സ്ത്രീകളും കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ സിസ്താന്‍, ബലൂചിസ്ഥാന്‍ പ്രവിശ്യകളിലെ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘മാര്‍ഗ് ബാര്‍ സര്‍മചാര്‍’ എന്ന രഹസ്യനാമത്തിലുള്ള ഓപ്പറേഷനില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

sameeksha-malabarinews

ഇറാന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പാകിസ്ഥാന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനിലെ പഞ്ച്ഗുര്‍ നഗരത്തിന് സമീപം സായുധ സംഘമായ ജെയ്ഷ് അല്‍-അദലിനെതിരെ ഇറാന്‍ ‘ഡ്രോണുകളും മിസൈലുകളും’ ഉപയോഗിച്ച് വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്റെ ആക്രമണം. ജെയ്‌ഷെ അല്‍-അദ്ല്‍ നേരത്തെയും ഒന്നിലധികം ആക്രമണങ്ങള്‍ നടത്തിയതായി ടെഹ്‌റാന്‍ ആരോപിച്ചിരുന്നു.

രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഇറാന്‍ ആക്രമണത്തെ പാകിസ്ഥാന്‍ അപലപിച്ചിരുന്നു. ഇതിനെ ‘അസ്വീകാര്യമായത്’ എന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്. ‘ നിയമവിരുദ്ധമായ പ്രവൃത്തി’യോട് പ്രതികരിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!