Section

malabari-logo-mobile

ദേശീയപാത സ്ഥലമെടുപ്പ്; എ ആര്‍ നഗറില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം

HIGHLIGHTS : തിരൂരങ്ങാടി: ദേശീയപാത സ്ഥലമെടുപ്പിനിടെ എആര്‍ നഗര്‍ തലപ്പാറ അരിത്തോടില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട പ്രദ...

തിരൂരങ്ങാടി: ദേശീയപാത സ്ഥലമെടുപ്പിനിടെ എആര്‍ നഗര്‍ തലപ്പാറ അരിത്തോടില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട പ്രദേശവാസികളാണ് സമരം നടത്തിയത്. സമരക്കാരെ തുരത്താന്‍ പോലീസ് ലാത്തി വീശിയപ്പോള്‍ പോലീസിനു നേരെ നാട്ടുകാര്‍ കല്ലെറിയുകയായിരുന്നു ഇതോടെ സംഘര്‍ഷാവസ്ഥ രൂക്ഷമാവുകയായിരുന്നു.

സമരക്കാര്‍ക്ക് നേരെ പോലീസ് മൂന്ന് തവണ ഗ്രനേഡ് എറിഞ്ഞു. സമരക്കാര്‍ റോഡില്‍ ടയറുകളും വീപ്പകളും മറ്റും കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.

sameeksha-malabarinews

സംഘര്‍ഷം തുടരുമ്പോഴും കൊളപ്പുറം ഭാഗത്ത് കനത്ത പോലീസ് കാവലോടെ സര്‍വേ നടപടികള്‍ പുരോഗമിച്ചു. എന്നാല്‍ പിന്നീട് ഇത് നിര്‍ത്തിവെക്കുകയായിരുന്നു. അതസമയം പോലീസ് വീടുകളില്‍ കയറി കുട്ടികളെയും സ്ത്രീകളെയും മര്‍ദിച്ചതായും നാട്ടുകാര്‍ പറഞ്ഞു.

സംഘര്‍ഷത്തില്‍ തിരൂരങ്ങാടി സി.ഐ ഇ സുനില്‍കുമാറിനും മറ്റൊരു ഉദ്യോസ്ഥനും പരിക്കേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് ഒരു പെണ്‍കുട്ടി കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!