ബഹറൈനില്‍ ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി പ്രവാസി യുവതി

മനാമ : ബഹറൈനിയായ ഭര്‍ത്താവില്‍ നിന്ന് അതിക്രൂരമായ മര്‍ദ്ദനമേറ്റ അറബ് യുവതി വിവാഹമോചനം തേടി കോടതിയല്‍. ബിലാദ് അല്‍ ഖ്വദീമില്‍ താമസിക്കുന്ന യുവതി കഴിഞ്ഞ വര്‍ഷത്തിലാണ് ആക്രമിക്കപ്പെട്ടത്.

2003ല്‍ വിവാഹിതരായ ഇവര്‍ തമ്മില്‍ അത്ര സ്വരചേര്‍ച്ചയിലായിരുന്നില്ല. കഴിഞ്ഞ മെയ് മാസത്തില്‍ ആളില്ലാത്ത സമയം നോക്കി യുവതി താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയ ഭര്‍ത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ പുറത്തും തലയ്ക്കും മഴു ഉപയോഗിച്ച് വെട്ടുകയും മുഖത്ത് ആസിഡ് ഒഴിക്കുയും ചെയ്തു. തുടര്‍ന്ന ഇവരെ ഫ്‌ളാറ്റില്‍ നിന്ന താഴേക്ക് വലിച്ചെറിയുകയും ചെയ്തു. സംഭവത്തില്‍ മരണാസന്നയായ യുവതി മികച്ച ചികത്സക്കൊടുവില്‍ സുഖം പ്രാപിച്ച് വരികയാണ്

ഈ കേസില്‍ ഭര്‍ത്താവിനെ കോടതി ഫെബ്രുവരി 20ന് ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. ശിക്ഷ കൂട്ടണമെന്ന് ആവിശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകായണ്.

ഇവരുടെ പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളുടെ സംരക്ഷണം കോടതി യുവതിക്ക നല്‍കിയിട്ടുണ്ട്. കുട്ടികളുടെ വിദ്യഭ്യാസമടക്കമുള്ള കാര്യങ്ങള്‍ നോക്കുന്നതിന് ഇവര്‍ക്ക് രാജ്യത്ത് തങ്ങാനും അനുമതി നല്‍കിയിട്ടുണ്ട്‌

Share news
error: Content is protected !!
Scroll to Top