Section

malabari-logo-mobile

വിവാഹപ്രായം കുറക്കാനുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകും; സമസ്ത ഇകെ വിഭാഗം

HIGHLIGHTS : ആര്യാടന്‍ മുഹമ്മദിന് സമസ്ത നേതാക്കളുടെ രൂക്ഷ വിമര്‍ശനം കോഴിക്കോട് : വിവാഹപ്രായം കുറക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു തന്നെ പോകുമെന്ന് സമ...

ആര്യാടന്‍ മുഹമ്മദിന് സമസ്ത നേതാക്കളുടെ രൂക്ഷ വിമര്‍ശനം

കോഴിക്കോട് : വിവാഹപ്രായം കുറക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു തന്നെ പോകുമെന്ന് സമസ്ത ഇകെ വിഭാഗം വ്യക്തമാക്കി. 18 വയസ്സിന് താഴെയുള്ള വിവാഹം കുറ്റകരമായി കരുതുന്ന നിയമം അംഗീകരിക്കില്ലെന്നും സമസ്ത ഇകെ വിഭാഗം വ്യക്തമാക്കി. വിവാഹ പ്രായ വിഷയത്തില്‍ നിയമ പരിരക്ഷ ഉറപ്പാക്കാന്‍ സുപ്രീം കോടതി വരെ പോകുമെന്നും ഇകെ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

sameeksha-malabarinews

വിവാഹപ്രായ വിഷയത്തില്‍ സമസ്തക്കെതിരെ നിലപാടെടുത്ത മന്ത്രി ആര്യാടന്‍ മുഹമ്മദിനും മറ്റു മുസ്ലീം സംഘടനകള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനവുമായാണ് സമസ്ത നേതാക്കള്‍ രംഗത്തെത്തിയത്. ആര്യാടന്‍ മുഹമ്മദും കോടതിയില്‍ വരട്ടെയെന്നും അവിടെ വെച്ച് കാണാമെന്നും സമസ്ത അറിയിച്ചു.

അതേ സമയം ശരിഅത്തിനെതിരെ ശബ്ദിക്കുന്നവരെ സമുദായം ചവറ്റുകുട്ടയില്‍ എറിയുമെന്ന് സമസ്ത സെക്രട്ടറി കോട്ടുമല ബാബു മുസ്ല്യാര്‍ പറഞ്ഞു. മുസ്ലീം സംഘടനകളുടെ യോഗത്തില്‍ പങ്കെടുത്ത ശേഷം സര്‍വ്വേ നടത്തി നിലപാടില്‍ നിന്നും പിന്‍മാറിയ എംഇഎസ്‌നെയും കോട്ടുമല ശക്തമായി വിമര്‍ശിച്ചു. കോഴിക്കോട്ട് നടന്ന സമസ്ത ആദര്‍ശ സമ്മേളനത്തിലാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും എംഎസ്എഫ് നേതാവ് ടിപി അഷറഫ് അലിയെയും കോട്ടുമല ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!