ആധാര്‍കാര്‍ഡ് ; നിയമസാധുത ബില്ലിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം

ദില്ലി : ആധാര്‍ കാര്‍ഡുകള്‍ക്ക് നിയമസാധുത കൊണ്ടു വരുന്ന ബില്ലിന് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരം. നിലവില്‍ ആധാര്‍ കാര്‍ഡുകളുടെ നിയമസാധുത സുപ്രീം കോടതി തന്നെ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പുതിയ ബില്‍ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന ഉദേ്യാഗസ്ഥര്‍ക്ക് പിഴ നല്‍കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കൂടാതെ ഉയര്‍ന്ന ഉദേ്യാഗസ്ഥരുടെ അനുമതി ലഭിക്കുകയാണെങ്കില്‍ വിവരങ്ങള്‍ ശേഖരിക്കാനും വ്യവസ്ഥയുണ്ട്. ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അംഗീകരിക്കും.

 

Share news
error: Content is protected !!
Scroll to Top