വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് രസീത്

images (2)ദില്ലി : വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ഇനി മുതല്‍ രസീത് നല്‍കണമെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെയും ചിഹ്നത്തിന്റെയും വിശദാംശങ്ങള്‍ അടങ്ങുന്ന പേപ്പര്‍ബാലറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഈ തീരുമാനം. ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ അദ്ധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പ്രസ്താവിച്ചത്.

വോട്ട് രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന രസീത് പോളിങ് ബൂത്തില്‍ വെച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കണം. ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ഒഴിവാക്കാനും വോട്ടുകളുടെ എണ്ണത്തില്‍ തര്‍ക്കമുണ്ടായാല്‍ രസീതുകള്‍ എണ്ണി നോക്കി തിട്ടപ്പെടുത്താനും ഈ സംവിധാനം പ്രയോജനപ്പെടും.

 

 

Share news
error: Content is protected !!
Scroll to Top