മലാലക്ക് താലിബാന്റെ വധഭീഷണി വീണ്ടും

malalaലണ്ടന്‍ : സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിക്കപെടുന്ന പാകിസ്ഥാനി പെണ്‍കുട്ടി മലാല യൂസഫ് സായിക്ക് വീണ്ടും താലിബാന്റെ വധഭീഷണി. മലാല തുടര്‍ച്ചയായി ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും അതുകൊണ്ടു തന്നെ തക്കം കിട്ടിയാല്‍ തങ്ങള്‍ മലാലയെ വക വരുത്തുമെന്നും പാക് താലിബാന്റെ ഔദേ്യാഗിക വക്താവ് ഷെഹീദുള്ള ഷാഹിദ് എബിസി ന്യൂസിനോട് പറഞ്ഞു.

കൂടാതെ മലാല രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തന്റെ ആഗ്രഹവും അറിയിച്ചിട്ടുണ്ട്. ഒരു നാള്‍ താന്‍ രാഷ്ട്രീയക്കാരിയാവുമെന്നും പാകിസ്ഥാനെ തനിക്ക് നന്നാക്കാന്‍ കഴിയുമെന്നും മലാല അഭിപ്രായപ്പെട്ടു.

പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ച മലാലയെ താലിബാന്‍ പാകിസ്ഥാനില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചിരുന്നു. തലക്ക് വെടിയേ മലാല അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നത്.

 

 

Share news
error: Content is protected !!
Scroll to Top