ബാംഗ്ലൂരില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

ബാംഗ്ലൂര്‍ : അഞ്ജാത സംഘത്തിന്റെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. വയനാട് കല്പറ്റ കാവുംമന്ദം വടക്കേതലക്കല്‍ കമാല്‍ ഷാഫി (22) ആണ് കുത്തേറ്റു മരിച്ചത്. നാഗഷെട്ടി ഹള്ളിയിലെ താമസ സ്ഥലത്തു വെച്ച് ഞായറാഴ്ച രാത്രിയാണ് കമാല്‍ ഷാഫിക്ക് കുത്തേറ്റത്. കുത്തേറ്റ ഉടനെ തന്നെ ഷാഫിയെ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.

രാത്രിയില്‍ പുറത്തിറങ്ങിയ കമാല്‍ ഷാഫിയെ അഞ്ജാത സംഘം തലക്കടിച്ച ശേഷം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സഞ്ജയ നഗര്‍ പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

നാഗര്‍ഷെട്ടി ഹള്ളിയിലെ വാട്ടര്‍ സപ്ലൈ കമ്പനിയിലെ ജീവനക്കാരനായിരുന്നു കമാല്‍ ഷാഫി. വടക്കേതല മുഹമ്മദ് ഷാഫിയുടെയും ആസിഫയുടെയും മകനാണ്. സഹോദരങ്ങള്‍ സലീം ബാബു, അബിഷ.

 

Share news
error: Content is protected !!
Scroll to Top