Section

malabari-logo-mobile

95 വര്‍ഷത്തിന് ശേഷം മൂന്നാറില്‍ വീണ്ടും തീവണ്ടിയെത്തുന്നു

HIGHLIGHTS : മൂന്നാര്‍: കേരളാ ടൂറിസത്തില്‍ നാഴികക്കല്ലാവുന്ന ഒരു സ്വപ്‌ന പദ്ധതിക്ക് മൂന്നാറില്‍ പാളമൊരുങ്ങുന്നു. 95 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓട്ടം നിന്നുപോയ മൂന്ന...

മൂന്നാര്‍: കേരളാ ടൂറിസത്തില്‍ നാഴികക്കല്ലാവുന്ന ഒരു സ്വപ്‌ന പദ്ധതിക്ക് മൂന്നാറില്‍ പാളമൊരുങ്ങുന്നു. 95 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓട്ടം നിന്നുപോയ മൂന്നാര്‍ മാട്ടുപ്പെട്ടി ട്രെയിനാണ് വീണ്ടും തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഇതിനായുള്ള സാധ്യതാപഠനത്തിന്റെ ഭാഗമായി എസ്.രാജോന്ദ്രന്‍ എംഎല്‍എയുടെ മേതൃത്വത്തില്‍ ഡിടിപിസിയുടെയും കെഡിഎച്ച്പി കമ്പിനിയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ മൂന്നാര്‍,മാട്ടുപ്പെട്ടി, കുണ്ടള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

തിരുവനന്തപുരത്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ചുചേര്‍ത്ത കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ആദ്യമായി ഈ ചര്‍ച്ച ഉയര്‍ന്നത്. ഇതിന്റെ ഭാഗമായാണ് ഉന്നത സംഘം സ്ഥലം സന്ദര്‍ശിച്ചത്.

sameeksha-malabarinews

ഡാര്‍ജലിംങിലെ ഹിമാലയം ട്രെയിന്‍ മാതൃകയില്‍ പദ്ധതി നടപ്പിലാക്കാന്‍ ആണ് ഉദ്ധേശിക്കുന്നത്. ആദ്യഘട്ടത്തില്‍ അഞ്ചുമുതല്‍ 15 കിലോമീറ്റര്‍ ട്രെയിനായിരിക്കും നവീകരിച്ച് വണ്ടി ഓടുക. സ്ഥലപരിശോധനയും നേരത്തെ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച റെയില്‍പാളത്തിന്റെ അവശിഷ്ടങ്ങള്‍ പലയിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. പഴയ റെയില്‍വേ ലൈന്‍ കടന്നുപോയിരുന്നത് ടാറ്റയുടെ തേയിലത്തോട്ടത്തിലൂടെയായിരുന്നു. 35 കി.മി നീളത്തിലായിരുന്നു റെയില്‍വേ ലൈന്‍ ഉണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!