ബിജെപി വിശ്വാസികളെ വഞ്ചിച്ചു;എന്‍എസ്എസ്

ശബരിമല വിഷമയത്തില്‍ ബിജെപി വിശ്വാസികളെ വഞ്ചിച്ചെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസ് ആസ്ഥാനത്ത് 2019-20 വര്‍ഷത്തേക്കുള്ള 122.5 കോടി രൂപയുടെ ബജറ്റ് അവതിരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

ശബരിമലയെ തിരഞ്ഞെടുപ്പ് ആയുധമാക്കാനാണ് ബിജെപി ശ്രമിച്ചത്. അധികാരം കയ്യിലുണ്ടായിട്ടും അവര്‍ വിശ്വാസികളെ സഹായിച്ചില്ല. ഇടതുസര്‍ക്കാറാകട്ടെ കോടതിവിധിയെ ഈശ്വരവിശ്വാസം തകര്‍ക്കാനുള്ള അവസരമായാണ് ഉപയോഗിച്ചത്. വിധി നടപ്പാക്കാന്‍ സമയം ചോദിക്കണമെന്നും പുനഃപരിശോധന ഹര്‍ജി കൊടുക്കണമെന്നും ഇടതു സര്‍ക്കാറിനോട് കാലുപിടിച്ച് പറഞ്ഞിട്ടും അവര്‍ വഴങ്ങിയില്ല. എന്നാല്‍ യുഡിഎഫ് മാത്രമാണ് നിയമനടപടി സ്വീകരിക്കുകയും സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്തത്. അതുകൊണ്ടാണ് അവര്‍ക്ക് നേട്ടം കൊയ്യാനായത്.

ശബരിമല വിധി സംബന്ധിച്ച് പാര്‍ലിമെന്റില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ച ആര്‍എസ്പി എംപി എന്‍കെ പ്രേമചന്ദ്രനെ സുകുമാര നായര്‍ അഭിനന്ദിച്ചു.

Related Articles