തിരുവനന്തപുരം: സോളാര്‍ കേസില്‍ ലൈംഗിക
പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ പി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബലാത്സംഗത്തിനിരയായ ആത്മാഭിമാനമുള്ള സ്ത്രീ ഒന്നുകില്‍ മരിക്കുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് വഞ്ചനാദിനം ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ സമരപ്പന്തലിലാണ് മുല്ലപ്പള്ളിയുടെ ഈ വിവാദ പരാമര്‍ശം.
സോളാര്‍ കേസ് മുന്‍നിര്‍ത്തി സര്‍ക്കാര്‍ യു ഡി എഫിനെതിരെ നീങ്ങുന്നു എന്നാരോപിച്ചാണ് മുല്ലപ്പള്ളി വിവാദ പരാമര്‍ശം നടത്തിയത്.
സോളാര്‍ കേസ് പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിക്കരുതെന്ന് പറഞ്ഞതിന് ശേഷമായിരുന്നു മുല്ലപ്പള്ളി സോളാര്‍ കേസില്‍ പരാതി നല്‍കിയ സ്ത്രീയെ കടന്നാക്രമിച്ചത്.




