Section

malabari-logo-mobile

ഖേദം പ്രകടിപ്പിച്ചത് കൊണ്ട് കാര്യമില്ല; മുല്ലപ്പള്ളി രാമചന്ദ്രന്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമര്‍ശം;മന്ത്രി കെ കെ ശൈലജ

HIGHLIGHTS : Mullappally Ramachandran's extremely anti-feminist remark; Minister KK Shailaja

തിരുവനന്തപുരം: ആത്മാഭിമാനമുണ്ടെങ്കില്‍ ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ ആത്മഹത്യ ചെയ്യുമെന്ന കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശം അങ്ങേയറ്റം സ്ത്രീ വിരുദ്ധമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചതുകൊണ്ട് മാത്രമായില്ലെന്നും കെ കെ ശൈലജ പറഞ്ഞു.

‘ നമുക്കറിയാം മനുഷ്യസമൂഹത്തില്‍ ഏറ്റവും നിന്ദ്യവും പൈശാചികവുമായ കൃത്യമാണ് ബലാത്സംഗം. സ്ത്രീകളെയും പെണ്‍കുട്ടികളുടെയും അവരുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുക, മനസ്സിനെ ആക്രമിക്കുക ഇതെല്ലാം അതീവ നീചമായ കുറ്റമാണ്. ആ കുറ്റകൃത്യത്തിന് ഇരയാകുന്ന സ്ത്രീകളും പെണ്‍കുട്ടികളും ആത്മാഭിമാനമുണ്ടെങ്കില്‍ ആത്മഹത്യ ചെയ്യണമെന്ന രീതിയിലുള്ള പരാമര്‍ശം ഈ സമൂഹത്തിന് അപമാനകരമാണ്. എങ്ങിനെയാണ് അത് പറാന്‍ സാധിക്കുന്നത് ബാലത്സംഗം ഉണ്ടാകുന്നത് സ്ത്രീകള്‍ ശ്രദ്ധിക്കാത്തതുകൊണ്ടല്ല, അത് സമൂഹത്തിന്റെ ആധിപത്യ മനോഭാവമാണ്. ഇതിനെ എതിര്‍ക്കുന്നവരാണ് ഇവിടെയുള്ള സ്ത്രീകളും പുരുഷന്‍മാരും സമൂഹവും’ എന്ന് മന്ത്രി പറഞ്ഞു.

sameeksha-malabarinews

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!