Section

malabari-logo-mobile

സിനിമാ സീരിയൽ നടൻ ജി കെ പിള്ള അന്തരിച്ചു

HIGHLIGHTS : Movie serial actor GK Pillai has passed away

തിരുവനന്തപുരം : പ്രശസ്ത സിനിമാ സീരിയൽ നടൻ ജി കെ പിള്ള(97) അന്തരിച്ചു. തിരുവനന്തപുരം ഇടവയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

325 ഓളം സിനിമകളിൽ അഭിനയിച്ച ഇദ്ദേഹം വില്ലൻ വേഷങ്ങളിലൂടെയാണ് പ്രശസ്തനായത്. 1924 ൽ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഗോവിന്ദപ്പിള്ളയും സരസ്വതി അമ്മയുടേയും മകനായി ജനിച്ചു. ജി. കേശവപിള്ള എന്നതാണ് യഥാർത്ഥ നാമം. തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിൻറെ പ്രാഥമിക വിദ്യാഭ്യാസം. പതിനഞ്ചാമത്തെ വയസ്സിൽ പട്ടാളത്തിൽ ചേർന്ന അദ്ദേഹം 12 വർഷം അവിടെ ജോലിചെയ്തു. അതിനിടയ്ക്കാണ് പ്രേംനസീറിനെ പരിചയപ്പെടുന്നത് ഈ സൗഹൃദമാണ് ജി കെ പിള്ളയെ സിനിമയിലെത്തിച്ചത്.

sameeksha-malabarinews

1954 ൽ പുറത്തിറങ്ങിയ സ്നേഹസീമ ആണ് ആദ്യ സിനിമ. 2005 മുതലാണ് ജി കെ പിള്ള ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്. കടമറ്റത്ത് കത്തനാർ ആയിരുന്നു ആദ്യ സീരിയൽ. സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലെ കഥാപാത്രം കുടുംബം പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി.

ഭാര്യ ഉത്പലാക്ഷിയമ്മ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടു. മക്കൾ: പ്രതാപചന്ദ്രൻ, ശ്രീകല ആർ നായർ , ശ്രീലേഖ മോഹൻ , ശ്രീകുമാരി ബി പിള്ള , ചന്ദ്രമോഹൻ പ്രിയദർശൻ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!