ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കും: മന്ത്രി ജി. ആർ. അനിൽ

സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കുമെന്നും ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു.

മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഭക്ഷണവില ദൈനംദിനം വർധിപ്പിക്കുന്നതായി ജനങ്ങളിൽ നിന്ന് സർക്കാരിന് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർമാർക്കും ലീഗൽ മെട്രോളജി വകുപ്പിനും മന്ത്രി നിർദ്ദേശം നൽകി.

സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വിലവിവരപട്ടിക കൃത്യമായി പ്രദർശിപ്പിച്ചിട്ടില്ലെന്നും പരാതികളുണ്ട്. ഇത്തരക്കാർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top